നേരിയ വര്‍ധനയുമായി സ്വര്‍ണം; പവന് 80 രൂപ ഉയര്‍ന്നു

  • സ്വര്‍ണം ഗ്രാമിന് 8195 രൂപ
  • പവന്‍ 65560 രൂപ

Update: 2025-03-26 04:38 GMT

അഞ്ചു ദിവസങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8195 രൂപയും പവന് 65560 രൂപയുമായി ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയര്‍ന്നത്. സ്വര്‍ണത്തിന് ഇന്നലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔണ്‍സിന് 3020 ഡോളര്‍ കടന്നിരുന്നു. ഇന്ന് രാവിലെ വില 3022 ഡോളറിലേക്ക് കുതിച്ചു.

എന്നാല്‍ ഏപ്രില്‍ രണ്ടിനാകും സ്വര്‍ണവിലയുടെ യഥാര്‍ത്ഥ ഗതി നിശ്ചയിക്കപ്പെടുക. അന്ന് നിലവിലുള്ള തീരുമാനപ്രകാരം ട്രംപ് പരസ്പര തീരുവ പ്രഖ്യാപനം നടത്തിയേക്കും.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6720 രൂപയ്ക്കാണ് വിനിമയം നടക്കുന്നത്. ഇന്നലെ ഈ വിഭാഗത്തില്‍ ഗ്രാമിന് 6725 രൂപയായിരുന്നു വില.

വെള്ളിവിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 109 രൂപ നിരക്കിലാണ് വ്യാപാരം.

Tags:    

Similar News