തിരിച്ചുകയറി സ്വര്‍ണവില; പവന് വര്‍ധിച്ചത് 160 രൂപ
- സ്വര്‍ണം ഗ്രാമിന് 8775 രൂപ
- പവന് 70200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8775 രൂപയും പവന് 70200 രൂപയുമായി ഉയര്‍ന്നു.
അക്ഷയതൃതീയ കഴിഞ്ഞ ശേഷം പവന് 1800 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്രതലത്തിലെ വില വ്യതിയാനമാണ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്നു രാവിലെ അന്താരാഷ്ട്രസ്വര്‍ണവില ഔണ്‍സിന് 3267 ഡോളറിലേക്ക് കുതിച്ചുകയറിയിരുന്നു. ഡോളറിന്റെ മൂല്യം കുറയുന്നതും ഫെഡ് റിസര്‍വ് പലിശ കുറയ്ക്കില്ല എന്നസൂചനകളും സ്വര്‍ണവില ഉയരാന്‍ കാരണമായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വ്യത്യാസമുണ്ട്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.
അതേസമയം വെള്ളിവില കുറഞ്ഞു. ഇന്ന് ഗ്രാമിന് രണ്ടുരൂപ കൂറഞ്ഞ് 107 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.