കരുത്തുകാട്ടി സ്വര്‍ണം; പവന് വര്‍ധിച്ചത് 320 രൂപ
പവന് വില 91,960 രൂപയായി ഉയര്‍ന്നു
സ്വര്‍ണവില ഉച്ചക്കുശേഷം വര്‍ധിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 320 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായി ഉയര്‍ന്നു. രാവിലെ സ്വര്‍ണവില 80 രൂപ കുറഞ്ഞിരുന്നു.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 9455 രൂപയ്ക്കാണ് വ്യാപാരം.
നവംബര്‍ 13 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 94,320 രൂപയായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ ഡോളര്‍ കരുത്താര്‍ജിച്ചതും ഓഹരി വിപണിയുടെ മുന്നേറ്റവും സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചു. പിന്നീട് പൊന്നിന്റെ വിലയില്‍ ചാഞ്ചാട്ടമുണ്ടായി.
ഴിഞ്ഞ മാസം സ്വര്‍ണ വില സര്‍വകാല റെക്കോഡിലായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 97320 രൂപയിലേക്ക് വില കുതിച്ചിരുന്നു. ഗ്രാമിന് 12170 രൂപയായി വില കുതിച്ചതിന് ശേഷമാണ് സ്വര്‍ണ വില ഇടിഞ്ഞു തുടങ്ങിയത്.