അണിഞ്ഞൊരുങ്ങുന്ന സ്വര്‍ണം; ഇന്ന് വര്‍ധിച്ചത് 280 രൂപ

ഇന്ന് വര്‍ധിച്ചത് 280 രൂപ

Update: 2025-08-27 05:18 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 280 രൂപ വര്‍ധിച്ചതോടെ പൊന്നിന്റെ വില 75000 കടന്നു. പവന് ഇന്ന് വില 75,120 രൂപയായി ഉയര്‍ന്നു. സ്വര്‍ണം ഗ്രാമിന് 35രൂപ വര്‍ധിച്ച് 9390 രൂപയിലുമെത്തി.

20 ദിവസത്തിനുശേഷമാണ് സ്വര്‍ണവില വീണ്ടും 75,000 കടക്കുന്നത്.ഈ മാസം എട്ടിന് രേഖപ്പെടുത്തിയപവന് 75760 രൂപയാണ് സംസ്ഥാനത്തെ സര്‍വകാലറെക്കോര്‍ഡ്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 7710 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 126 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

രണ്ടാഴ്ചക്കിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് പൊന്നിന് വീണ്ടും കുതിപ്പുണ്ടായത്. ഒരാഴ്ചക്കിടെ വര്‍ധിച്ചത് 1700 രൂപയും.

ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം 81300 രൂപയോളമാകും. പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. 

Tags:    

Similar News