പൊന്നിന്റെ പടയോട്ടം തുടരുന്നു; വില 85,000 രൂപ കടന്നു

പവന് വില 85,360 രൂപയിലെത്തി

Update: 2025-09-29 04:59 GMT

സ്വര്‍ണവില ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കുതിച്ചുകയറിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് വില 10,670 രൂപയിലെത്തി. പവന് 85,360 രൂപ എന്ന നിലയിലുമായി. പവന് 85000 രൂപ കടക്കുന്നത് ഇതാദ്യമാണ്. ഇതോടൊപ്പം വെള്ളിയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി.

ഈമാസമാദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. അതിനുശേഷം 7,720 രൂപയുടെ വര്‍ധനവാണ് വിപണിയിലുണ്ടായത്. മിക്കദിവസവും സ്വര്‍ണം സ്വന്തം റെക്കോര്‍ഡ് വില തിരുത്തുന്ന കാഴ്ചക്കും ഈ മാസം സാക്ഷ്യം വഹിച്ചു.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 8775 രൂപയായാണ് ഉയര്‍ന്നത്. വെള്ളിവിലയിലും ചരിത്രത്തിലില്ലാത്ത കുതിപ്പ് രേഖപ്പെടുത്തി. ഗ്രാമിന് ആറു രൂപ വര്‍ധിച്ച് 150 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ചേര്‍ത്ത് 88,050 രൂപയ്ക്കുമുകളില്‍ നല്‍കേണ്ടി വരും. പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് വിലയിലും വര്‍ധനവ് ഉണ്ടാകും.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായതാണ് വില വര്‍ധനവിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3797 ഡോളര്‍എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണവില കുതിപ്പിന് അനുകൂരമായ സാഹചര്യത്തിലാണ് മുന്നോട്ടുപോകുന്നത്. വില ഔണ്‍സിന് 4000 ഡോളര്‍ മറികടക്കുന്നതുവരെ കുതിപ്പ് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

Tags:    

Similar News