പവന്‍ വില വീണ്ടും 72000 ത്തിലേക്ക്; അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

Update: 2025-05-24 05:18 GMT

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് 71,920 രൂപയും, ഗ്രാമിന് 8,990 രൂപയുമാണ് നിരക്ക്. വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് അനുസൃതമായി 18 കാരറ്റിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 50 രൂപ കൂടി 7375 രൂപയിലാണ്  വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Tags:    

Similar News