സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. സ്വർണം ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 7,365 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 116 രൂപയിലാണ് കച്ചവടം.