സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 73,840 രൂപയും, ഗ്രാമിന് 9230 രൂപയുമായി. ഈ മാസം എട്ടാം തിയ്യതി സർവ്വകാല റെക്കോർഡിലെത്തിയ വിലയിൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 12 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണ വില ഉയരുന്നത്.
18 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 40 രൂപ കൂടി 7,575 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് കച്ചവടം.