സ്വർണം, വെള്ളി നിരക്കുകളിൽ നേരിയ ഇടിവ്; ഇനിയും വില കുറയുമോ?

Update: 2025-04-24 05:02 GMT

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 72,040 രൂപയും, ഗ്രാമിന് 9,005 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയും കുറഞ്ഞിരുന്നു.  ഒരു പവൻ സ്വർണ്ണത്തിന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമായിരുന്നു ഇന്നലത്തെ വില.

അതേസമയം ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,410 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Tags:    

Similar News