വീണ്ടും താഴേക്ക്..! സ്വർണവിലയിൽ ഇടിവ്, നിരക്ക് ഇങ്ങനെ...

Update: 2025-05-14 05:04 GMT

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 70,440 രൂപയും, ഗ്രാമിന് 8,805 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ രണ്ട് തവണകളിലായി സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്നിരുന്നു. രാവിലെ പവന് 120 രൂപയും ഉച്ചയ്ക്ക് പവന് 720 രൂപയും കൂടിയിരുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് കൂടിയത്. ഇന്നലെ രാവിലെ സംസ്ഥാനത്ത് പവന് 70,120 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 70,840 രൂപയുമായിരുന്നു നിരക്ക്.

 18 കാരറ്റ് സ്വര്‍ണവില

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 40 രൂപ കുറഞ്ഞ്‌ 7,200 രൂപയായി.

വെള്ളി വില

 വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 108 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Tags:    

Similar News