സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 110 രൂപ കൂടി 10,875 രൂപയും പവന് 880 രൂപകൂടി 87,000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപ കൂടി 8940 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 153 രൂപയിലാണ് വ്യാപാരം.