സ്വർണ വില പവന് 92,000 രൂപ തൊടുമോ?
സ്വർണ വിലയിൽ ഈ മാസം ഇതുവരെ പവന് 4,040 രൂപയുടെ വർധന
സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 91,040 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 11,380 രൂപയും. ഗ്രാമിന് 20 രൂപയാണ് വില വർധന. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9360 രൂപയും 14 കാരറ്റ് സ്വർണത്തിന് 7285 രൂപയുമാണ് വില. ഈ മാസം ഇതുവരെ കൂടിയത് 4,040 രൂപയാണ്.
ഒക്ടോബർ മൂന്നാം തിയതിയാണ് ഇതുവരെയുള്ള കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന് 86,560 രൂപയായിരുന്നു വില. ഗ്രാമിന് 10,820 രൂപയായിരുന്നു നിരക്ക്.രാജ്യാന്തര വിപണിയിൽ സ്വർണ വില വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും വിലയിലെ കുതിപ്പിന് കാരണം.
4,000 ഡോളർ തൊട്ട് ട്രോയ് ഔൺസ് വില
ചരിത്രത്തിൽ ആദ്യമായി ട്രോയ് ഔൺസ് വില അടുത്തിടെ 4,000 ഡോളർ കടന്നിരുന്നു. ഇന്ന് ട്രോയ് ഔൺസിന് 4039 ഡോളറാണ് വില. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതിനാൽ വിലയിൽ നാലു ശതമാനം വരെ വർധനയാണ് ഈ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്.
ഓഹരി വിപണിയിലെ അനിശ്ചിതത്വമാണ് ഇപ്പോൾ സ്വർണം കൂടുതൽ ആകർഷകമാക്കിയിരിക്കുന്നത്.വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ നിക്ഷേപം ഉയർത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സെപ്റ്റംബറിൽ മാത്രം 1.24 ടൺ സ്വർണമാണ് പുതിയതായി വാങ്ങിയത്.
അതേസമയം, സ്വർണ വിലയിൽ ഹ്രസ്വകാലത്തേക്ക് അനിശ്ചിത്വം തുടരാമെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ദീർഘകാലത്തിൽ സ്വർണം മുന്നേറുകയും നേട്ടം നൽകുകയും ചെയ്യുന്നത് തുടരുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വർണ വിലയിലെ നിക്ഷേപം ഉയർത്തുന്നുണ്ട്.
യുഎസ് ഫെഡ് റിസർവ് നിരക്ക് കുറയ്ക്കുമോ?
യുഎസ് ഫെഡ് റിസർവ് നിരക്ക് കുറയ്ക്കുന്നത് ട്രഷറി വരുമാനത്തെ ഉൾപ്പെടെ ബാധിക്കാം എന്ന് സൂചനകളുള്ളതും സ്വർണത്തിന് ഇപ്പോൾ കൂടുതൽ ആകർഷണം നൽകുന്നുണ്ട്.
