അസാധാരണ കുതിപ്പ്; പവന് കയറിയത് 2000 രൂപ
- സ്വര്‍ണം ഗ്രാമിന് 9025 രൂപ
- പവന്‍ 72200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് അസാധാരണ കുതിപ്പ്. ഗ്രാമിന് 250 രൂപയും, പവന് 2000 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9025 രൂപയും പവന് 72200 രൂപയുമായി ഉയര്‍ന്നു. ഈ മാസത്തെ ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പടുത്തിയത്.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വില വ്യത്യാസമാണ് സംസ്ഥാനത്ത് വില ഉയര്‍ത്തിയത്. 105 ഡോളര്‍ വില വര്‍ധനവ് ഇന്ന് ഉണ്ടായി. ഇന്ന് 3380 ഡോളറിലോക്ക് സ്വര്‍ണം കുതിച്ചുകയറി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോകത്ത് പല രാജ്യങ്ങള്‍ തമ്മിലും ഉള്ള അസ്വസ്ഥതകള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് സ്വര്‍ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ചുരുക്കത്തില്‍ യുദ്ധഭീതി സജീവമാകുന്നത് സ്വര്‍ണവില ഉയര്‍ത്തി. കൂടാതെ വ്യാപാര യുദ്ധവും യുഎസ് ഫെഡ് തീരുമാനവും സ്വര്‍ണത്തെ സ്വാധീനിക്കുന്നു.
ഇപ്പോഴത്തെ ട്രെന്‍ഡ് സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ കടന്നു മുന്നോട്ടു പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 7410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം.
വെള്ളിവിലയിലും ഉയര്‍ച്ച പ്രകടമായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച്് 108 രൂപയാണ് ഇന്നത്തെ വിപണിവില.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ പോലും 78137 രൂപയെങ്കിലും വേണം എന്നതാണ് സ്ഥിതി. വിവാഹ സീസണ്‍ ആകുമ്പോള്‍ സാധാരണക്കാരന് അപ്രാപ്യമാകുന്ന വിലയിലേക്ക് പൊന്ന് കുതിക്കുകയാണ്.
