സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം
- വെള്ളിവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനത്തിലും മാറ്റമില്ല
- ഈ മാസം സ്വര്‍ണ വില ഉയര്‍ന്നത് 4 ദിവസങ്ങളില്‍ മാത്രം
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിലൂടെ വ്യാഴാഴ്ച 22 കാരറ്റ് ഗ്രാമിന് 5410 രൂപയില്‍ എത്തിയിരുന്നു. പിന്നീട് മൂന്നു ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന് വിലയില്‍ 5 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. അതായത് 22 കാരറ്റ് ഗ്രാമിന് 5415 രൂപ. പവന് 43,320 രൂപ, 40 രൂപയുടെ വര്‍ധന. ഈ മാസം 4 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയിലും ഇന്ന് 5 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 5907 രൂപയാണ് ഇന്നത്തെ വില. പവന് 47,256 രൂപയാണ് വില, 40 രൂപയുടെ വര്‍ധന. ആഗോള തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1900 ഡോളറിന് താഴേ തന്നെ തുടരുകയാണ്. ഔണ്‍സിന് 1891.46 ( ഇന്ത്യന്‍ സമയം 11:03ന്) എന്ന തലത്തിലാണ് ആഗോള തലത്തില്‍ സ്വര്‍ണവില പുരോഗമിക്കുന്നത്.
മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. ഓഗസ്റ്റില്‍ വീണ്ടും ഇടിവ് പ്രകടമാകുന്നു.
സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 76.50 രൂപ. എട്ട് ഗ്രാം വെള്ളിക്ക് 612 രൂപ, കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇതേ വിലനിലവാരമാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് 1 ഡോളറിന് 83.10 രൂപ എന്ന നിലയാണ്.
