യു.എസ്-ചൈന വ്യാപാരയുദ്ധം ; ആഗോളവിപണിയില്‍ കുതിച്ച് സ്വര്‍ണം
ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും സ്വര്‍ണവിപണിയെ ബാധിക്കുന്നു
യു.എസ്-ചൈന വ്യാപാരയുദ്ധം ശക്തമായതോടെ ആഗോളവിപണിയില്‍ കുതിച്ച് സ്വര്‍ണം. ട്രായ് ഔണ്‍സിന് 4,200 ഡോളറിലേക്കെത്തി. മള്‍ട്ടി കമോഡിറ്റി എക്സ്ചേഞ്ചില്‍ വില ഒന്നേകാല്‍ ലക്ഷം കടന്നു.
മള്‍ട്ടി കമോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ വില 10 ഗ്രാമിന് 1.27 ലക്ഷത്തിലെത്തി റെക്കോര്‍ഡിട്ടു. യുഎസ്-ചൈന വ്യാപാര സംഘര്‍ഷത്തിന് പുറമെ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും മുന്നേറ്റത്തിന് കരുത്തായി. യുഎസ് ഫെഡ് ഒക്ടോബറിലും ഡിസംബറിലും പലിശ നിരക്ക് കുറക്കുമെന്നാണ് വിപണി പ്രതീക്ഷ.
ഇറാന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചൈനയിലെ റിജാവോ തുറമുഖത്തിന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചതാണ് വ്യാപാര യുദ്ധത്തിന് വഴിവച്ചത്. പിന്നാലെ ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തിക്കുന്ന 5 യുഎസ് കമ്പനികളെയും ചൈന കരിമ്പട്ടികയില്‍പ്പെടുത്തി. ഇതോടെ ആഗോള തലത്തില്‍ വ്യാപാര മേഖലയിലെ ആശങ്ക ശക്തമാവുകയായിരുന്നു.
ഇതോടൊപ്പം കേന്ദ്രബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, ഇ.ടി.എഫുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക്, ഡോളര്‍ വിനിമയ നിരക്ക് കുറയുന്നത് എന്നിവയെല്ലാം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.
