കവുങ്ങ് കര്‍ഷകര്‍ പ്രതിസന്ധിയില്‍, വില ഉയര്‍ന്ന് കുരുമുളക്

  • മികച്ചയിനം ഏലക്ക പിന്നിട്ടവാരം നാലായിരം രൂപവരെ ഉയര്‍ന്ന സാഹചര്യത്തില്‍ വൈകാതെ കൂടുതല്‍ മികവിലേയ്ക്ക് ഏലക്ക മുന്നേറാന്‍ ഇടയുണ്ട്

Update: 2023-03-06 11:30 GMT

മലബാര്‍ മേഖലയിലെ കവുങ്ങ് തോട്ടങ്ങള്‍ മഞ്ഞളിപ്പ് രോഗത്തിന്റെ പിടിയിലാണ്. കാസര്‍ഗോഡ്, കണ്ണുര്‍ ജില്ലകളിലെ അടയ്ക്ക മരങ്ങളെ ബാധിച്ച മഞ്ഞളിപ്പ് രോഗം കര്‍ഷകരെ കടുത്ത പ്രതിസന്ധിലാക്കിയിരിക്കുകയാണ്. വൈറസ് ബാധയായതിനാല്‍ അതിവേഗത്തിലാണ് രോഗം പടരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 200 ഹെക്ടറില്‍ അധികം പ്രദേശങ്ങളിലെ കവുങ്ങുകളെ രോഗം ബാധിച്ചു. പാന്‍ മസാല വ്യവസായികളാണ് അടക്കയുടെ മുഖ്യ വാങ്ങലുകാര്‍. കൊച്ചിയില്‍ അടയ്ക്ക 35,000 രൂപയില്‍ വിപണനം നടന്നു. ഗ്രാമീണ മേഖലകളിലെ പഴയ അടയ്ക്ക കിലോ 400 രൂപ വരെ വിലയുണ്ട്.

വില ഉയര്‍ന്ന് കുരുമുളക്

വിപണിയിലേയ്ക്കുള്ള കുരുമുളക് വരവ് ചുരുങ്ങിയത് വില ഉയര്‍ത്താന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചു. കൊച്ചി മാര്‍ക്കറ്റില്‍ കഴിഞ്ഞവാരം 240 ടണ്‍ മുളക് വില്‍പ്പനയ്ക്ക് എത്തിയതില്‍ ഏറിയപങ്കും അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ശേഖരിച്ചു. മുളക് വില വര്‍ധിച്ചെങ്കിലും കര്‍ഷകര്‍ ചരക്ക് ഇറക്കാന്‍ താല്‍പര്യം കാണിച്ചില്ല.

കയറ്റുമതിയില്‍ മുന്നേറി ഏലം

അറബ് രാജ്യങ്ങള്‍ ഏലക്ക സംഭരിക്കാന്‍ ഉത്സാഹിക്കുന്നതിനാല്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ പല അവസരത്തിലും കയറ്റുമതി സമുഹം മത്സരിച്ചു. വിളവെടുപ്പ് പുര്‍ത്തിയയതിനാല്‍ നിരക്ക് വീണ്ടും ഉയരുമെന്ന നിഗനമത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍.

മികച്ചയിനം ഏലക്ക പിന്നിട്ടവാരം നാലായിരം രൂപവരെ ഉയര്‍ന്ന സാഹചര്യത്തില്‍ വൈകാതെ കൂടുതല്‍ മികവിലേയ്ക്ക് ഏലക്ക മുന്നേറാന്‍ ഇടയുണ്ട്. ഉത്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ കിലോ 1973 രൂപയിലും ശരാശരി ഇനങ്ങള്‍ 1438 രൂപയിലും ഇടപാടുകള്‍ നടന്നു.


Full View


Tags:    

Similar News