ജീവകാരുണ്യ പ്രവര്‍ത്തനം: 750 കോടി ഡോളര്‍ സംഭാവന നല്‍കി വാറന്‍ ബഫറ്റ്

ബെര്‍ക്ഷെയര്‍ ഹാത്തവേ ഓഹരിയില്‍ നിക്ഷേപിച്ച തുകയില്‍ നിന്നാണ് അദ്ദേഹം സംഭവന ചെയ്തത്.

Update: 2022-11-25 04:51 GMT

warren buffett 

നാലു ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കായി 750 ദശലക്ഷത്തിലധികം ഡോളര്‍ സംഭാവന ചെയ്ത് ശതകോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ്. ബൈര്‍ക്ഷെയര്‍ ഹാത്തവേ ഓഹരിയില്‍ നിക്ഷേപിച്ച തുകയില്‍ നിന്നാണ് അദ്ദേഹം സംഭവന ചെയ്തത്. എല്ലാ വര്‍ഷവും അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കാണ് അദ്ദേഹം സംഭാവന ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

2006 മുതലാണ് ബഫറ്റ് അഞ്ച് ഫൗണ്ടേഷനുകള്‍ക്ക് എല്ലാവര്‍ഷവും തന്റെ സമ്പത്തില്‍ നിന്നും സംഭാവനകള്‍ നല്‍കാനാരംഭിച്ചത്. ഇതില്‍ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഏറ്റവും വലിയ സംഭാവന സ്വീകരിച്ചിരുന്നത്. ഓരോ വര്‍ഷവും രണ്ട് തവണയായാണ് ബഫറ്റ് സംഭാവന നല്‍കുന്നത്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ സമര്‍പ്പിച്ച ഒരു ഫയലിംഗില്‍, ബഫറ്റ് തന്റെ ആദ്യ ഭാര്യയുടെ പേരിലുള്ള സൂസന്‍ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷനിലേക്ക് നെബ്രാസ്‌ക ആസ്ഥാനമായുള്ള ഒമാഹയില്‍ 1.5 ദശലക്ഷം ക്ലാസ് ബി ഓഹരികള്‍ നല്‍കിയതായി വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ മക്കള്‍ നയിക്കുന്ന ഷെര്‍വുഡ് ഫൗണ്ടേഷന്‍, ഹോവാര്‍ഡ് ജി. ബഫറ്റ് ഫൗണ്ടേഷന്‍, നോവോ ഫൗണ്ടേഷന്‍ എന്നീ മൂന്ന് ഫൗണ്ടേഷനുകള്‍ക്കായി അദ്ദേഹം 300,000 ക്ലാസ് ബി ഓഹരികള്‍ വീതവും നല്‍കി. ജൂണില്‍, അദ്ദേഹം ഗേറ്റ്സ് ഫൗണ്ടേഷന് 11 ദശലക്ഷം ക്ലാസ് ബി ഓഹരികളും സൂസന്‍ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 1.1 ദശലക്ഷം ബി ഓഹരികളും, കുട്ടികളുടെ മൂന്ന് ഫൗണ്ടേഷനുകള്‍ക്ക് 770,218 ഓഹരികളും നല്‍കിയിരുന്നു.

Tags:    

Similar News