കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകള്‍ റദ്ദാക്കി; അറ്റകുറ്റപ്പണി 12 വരെ

  • പുതുവത്സരം പ്രമാണിച്ചുള്ള യാത്രകള്‍ക്ക് തിരിച്ചടി
  • ഇന്ന് റദ്ദാക്കിയിട്ടുള്ളത് രണ്ട് ട്രെയിനുകള്‍

Update: 2024-01-01 06:37 GMT

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 10 പ്രധാന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‍റെ ഭാഗമായി ജനുവരി 12 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.

ജനുവരി 6നുള്ള എറണാകുളം - ഹസ്രത്ത് നിസാമുദ്ദീന്‍ മില്ലേനിയം എക്‌സ്പ്രസ്, ജനുവരി 2,9 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീന്‍ - എറണാകുളം മില്ലേനിയം എക്‌സ്പ്രസ് , ജനുവരി 1, 8 തീയതികളിലെ ബറൗണി - എറണാകുളം രപ്‍തിസാഗര്‍ എക്‌സ്പ്രസ് ,  ജനുവരി 5, 12 തീയതികളിലെ എറണാകുളം - ബറൗണി രപ്‍തി സാഗര്‍ എക്‌സ്പ്രസ്,  ജനുവരി 4,5,7,11,12 തീയതികളിലെ ഗോരഖ്പൂര്‍ - കൊച്ചുവേളി രപ്തിസാഗര്‍ എക്‌സ്പ്രസ്, ജനുവരി 2,3,7,9,10 തീയതികളിലെ കൊച്ചുവേളി - ഗോരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസ്, ജനുവരി 3ലെ കോര്‍ബ - കൊച്ചുവേളി എക്‌സ്പ്രസ്,  ജനുവരി 1ലെ കൊച്ചുവേളി - കോര്‍ബ എക്‌സ്പ്രസ് ,  ജനുവരി 2,9 തീയതികളിലെ ബിലാസ്‍പുര്‍- തിരുനെല്‍വേലി എക്‌സ്പ്രസ്, ജനുവരി 11ലെ തിരുനെല്‍വേലി - ബിലാസ്പൂര്‍ എക്‌സ്പ്രസ്  എന്നിവയാണ് റദ്ദാക്കിയിട്ടുള്ളത്.

പുതുവത്സരം പ്രമാണിച്ച് യാത്രകള്‍ക്ക് പദ്ധതിയിട്ടിരുന്ന പലര്‍ക്കും തിരിച്ചടിയായിരിക്കുകയാണ് റെയില്‍വേയുടെ നീക്കം. വന്ദേഭാരത് എക്സ്‍പ്രസുകള്‍ സര്‍വീസ് തുടങ്ങിയതോടെ സംസ്ഥാനത്തെ ട്രെയിനുകള്‍ വ്യാപകമായി വൈകി ഓടുന്നതായും യാത്രികരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. 

Tags:    

Similar News