2023-ല്‍ ഒടിടിയില്‍ തരംഗം തീര്‍ത്തത് ഈ ചിത്രം

  • ഡിസംബര്‍ 29-നാണ് ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്തത്
  • വിക്രാന്ത് മാസേ, മേധ ശങ്കര്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്
  • ഹോട്ട്സ്റ്റാറില്‍ 2023-ലെ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമായി മാറി 12th Fail

Update: 2024-01-03 11:29 GMT

ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇപ്പോള്‍ തരംഗമാണ് 12th Fail എന്ന ബോളിവുഡ് ചിത്രം.

ഡിസംബര്‍ 29-നാണ് ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്തത്.

ഡിസംബര്‍ 29, 30, 31 എന്നീ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഹോട്ട്സ്റ്റാറില്‍ 2023-ലെ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമായി മാറി 12th Fail.

പ്രമുഖ ബോളിവുഡ് ഫിലിം മേക്കറായ വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th Fail തിയേറ്ററില്‍ റിലീസ് ചെയ്തത് 2023 ഒക്ടോബര്‍ 27-നായിരുന്നു.

600-ഓളം സ്‌ക്രീനില്‍ റിലീസ് ചെയ്ത ചിത്രം 66.5 കോടി രൂപയാണു മൊത്തം കളക്റ്റ് ചെയ്തത്. 20 കോടി രൂപയിലായിരുന്നു ചിത്രം നിര്‍മിച്ചത്.

തിയേറ്റര്‍ റിലീസ് വിജയമായിരുന്നെങ്കിലും ഒടിടിയിലാണ് ചിത്രത്തിന് വന്‍ പ്രതികരണം ലഭിച്ചിരിക്കുന്നത്.

വിക്രാന്ത് മാസേ, മേധ ശങ്കര്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

2019-ല്‍ അനുരാഗ് പഥക് എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും, ജീവതത്തില്‍ നിരവധി കഷ്ടതകള്‍ നേരിടുകയും ചെയ്ത് ഒടുവില്‍ ഒരു ഐപിഎസ് ഓഫീസറായി മാറിയ ഐപിഎസ് ഓഫീസര്‍ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതത്തെക്കുറിച്ചാണു ചിത്രം പറയുന്നത്.

Tags:    

Similar News