പവൻ ഹാൻസ് ഓഹരികൾക്ക് അപേക്ഷകർ
ഹെലികോപ്റ്റർ ഓപറേറ്റർ പവൻ ഹാൻസിന്റെ ഓഹരിവില്പനയിൽ ലേലത്തിന് നിരവധി അപേക്ഷകരെ ഗവൺമെന്റിന് ലഭിച്ചതോടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. പവൻ ഹാൻസിന്റെ ഓഹരി വിൽപനയുനമായി ബന്ധപ്പെട്ട സാമ്പത്തിക ലേലങ്ങ സാമ്പത്തിക ഉപദേഷ്ഠാക്കളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും നടപടി അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ഡി ഐപി എ എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു. ലേലത്തിന് അപേക്ഷിച്ചവരുടെ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയിട്ടിയില്ല. പവാൻ ഹാൻസിന്റെ 51% ഓഹരി ഗവൺമെന്റ് വിൽക്കുന്നുണ്ട്. ബാക്കി 49% ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ […]
ഹെലികോപ്റ്റർ ഓപറേറ്റർ പവൻ ഹാൻസിന്റെ ഓഹരിവില്പനയിൽ ലേലത്തിന് നിരവധി അപേക്ഷകരെ ഗവൺമെന്റിന് ലഭിച്ചതോടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു.
പവൻ ഹാൻസിന്റെ ഓഹരി വിൽപനയുനമായി ബന്ധപ്പെട്ട സാമ്പത്തിക ലേലങ്ങ സാമ്പത്തിക ഉപദേഷ്ഠാക്കളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും നടപടി അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ഡി ഐ
പി എ എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.
ലേലത്തിന് അപേക്ഷിച്ചവരുടെ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയിട്ടിയില്ല.
പവാൻ ഹാൻസിന്റെ 51% ഓഹരി ഗവൺമെന്റ് വിൽക്കുന്നുണ്ട്. ബാക്കി 49% ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ കൈവശമാണ്. സർക്കാറിന്റെ ഓഹരിവില്പനയ്ക്കൊപ്പം തന്നെ ഒ.എൻ.ജി.സിയും തങ്ങളുടെ മുഴുവൻ ഓഹരികളും വിൽപനയ്ക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്.
1985 ൽ 40 ഹെലികോപ്റ്ററും 900 ജീവനക്കാരുമുള്ള വലിയ ഒരു കമ്പനിയായിരുന്നു പവൻ ഹാൻസ്. ഒ.എൻ.ജി.സിയുടെ ആവശ്യങ്ങൾക്കായാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
2019-20 ൽ കമ്പനി 28 കോടിയുടെ അറ്റനഷ്ടത്തിലായിരുന്നു, മുൻ വർഷത്തേക്കാൾ 69 കോടിയുടെ കുറവ്. 2020 മാർച്ച് 31 മുതൽ അംഗീകൃത മൂലധനം 560 കോടി രൂപയിലും അടച്ച ഓഹരി മൂലധനം 557 കോടി രൂപയിലും എത്തിനിൽക്കുന്നു.
