എട്ട് അടിസ്ഥാന മേഖലകളിൽ ഉൽപ്പാദന വർധനവ്

സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എട്ട് പ്രധാന മേഖലകളിലെ ഉൽപ്പാദനം നവംബറിൽ 3.1 ശതമാനം ഉയർന്നു, ക്രൂഡ് ഓയിലും സിമന്റും ഒഴികെ മറ്റെല്ലാ മേഖലകളും നവംബറിൽ നല്ല വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിൽ, പ്രധാന മേഖലകളുടെ ഉൽപ്പാദനം 8.4 ശതമാനം വർധിച്ചു. ഈ വർഷം ഫെബ്രുവരിയിൽ വളർച്ചാ നിരക്ക് 3.3 ശതമാനമായിരുന്നു. കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന സൗകര്യ മേഖലകളുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക […]

Update: 2022-01-18 06:34 GMT

സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എട്ട് പ്രധാന മേഖലകളിലെ ഉൽപ്പാദനം നവംബറിൽ 3.1 ശതമാനം ഉയർന്നു,

ക്രൂഡ് ഓയിലും സിമന്റും ഒഴികെ മറ്റെല്ലാ മേഖലകളും നവംബറിൽ നല്ല വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിൽ, പ്രധാന മേഖലകളുടെ ഉൽപ്പാദനം 8.4 ശതമാനം വർധിച്ചു. ഈ വർഷം ഫെബ്രുവരിയിൽ വളർച്ചാ നിരക്ക് 3.3 ശതമാനമായിരുന്നു.

കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന സൗകര്യ മേഖലകളുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ 13.7 ശതമാനത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 11. 1 ശതമാനം മാത്രമായിരുന്നു ഈ മേഖലകളുടെ വളർച്ചാ നിരക്ക്.

കണക്കുകൾ പ്രകാരം കൽക്കരി ഉൽപ്പാദനം 8.2 ശതമാനവും പ്രകൃതിവാതകം 23.7 ശതമാനവും റിഫൈനറി ഉൽപന്നങ്ങൾ 4.3 ശതമാനവും വളം 2.5 ശതമാനവും സ്റ്റീൽ 0.8 ശതമാനവും വൈദ്യുതി 1.5 ശതമാനവും വർധിച്ചു.

Tags:    

Similar News