ചണവില നിര്‍ണ്ണയത്തില്‍ ഇളവ് വേണം: മില്ലുടമകൾ

വിപണി വിലയ്ക്ക് അനുസൃതമായി അസംസ്‌കൃത ചണത്തിന്റെ വില പരിധിയില്‍ ഇളവ് വരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ത്യന്‍ ജ്യൂട്ട് മില്‍സ് അസോസിയേഷന്‍ (ഐജെഎംഎ). കഴിഞ്ഞ സെപ്തംബറില്‍ അസംസ്‌കൃത ചണത്തിന് ക്വിന്റലിന് 6,500 രൂപയായി നിജപ്പെടുത്തിയിരുന്നു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനെ തുടര്‍ന്ന് ക്വിന്റലിന് 7,200 രൂപയില്‍ താഴെ അസംസ്‌കൃത ചണം സംഭരിക്കാന്‍ കഴിയില്ലെന്ന് മില്ലുകള്‍ അറിയിച്ചതായി അസോസിയേഷന്‍ പറഞ്ഞു. രണ്ടര ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നതും, 40 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ വ്യവസായത്തെ ചില […]

Update: 2022-01-19 04:47 GMT

വിപണി വിലയ്ക്ക് അനുസൃതമായി അസംസ്‌കൃത ചണത്തിന്റെ വില പരിധിയില്‍ ഇളവ് വരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ത്യന്‍ ജ്യൂട്ട് മില്‍സ് അസോസിയേഷന്‍ (ഐജെഎംഎ).

കഴിഞ്ഞ സെപ്തംബറില്‍ അസംസ്‌കൃത ചണത്തിന് ക്വിന്റലിന് 6,500 രൂപയായി നിജപ്പെടുത്തിയിരുന്നു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനെ തുടര്‍ന്ന് ക്വിന്റലിന് 7,200 രൂപയില്‍ താഴെ അസംസ്‌കൃത ചണം സംഭരിക്കാന്‍ കഴിയില്ലെന്ന് മില്ലുകള്‍ അറിയിച്ചതായി അസോസിയേഷന്‍ പറഞ്ഞു.

രണ്ടര ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നതും, 40 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ വ്യവസായത്തെ ചില നയപരമായ തീരുമാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് ഐ ജെ എം എ ചെയര്‍മാന്‍ രാഘവേന്ദ്ര ഗുപ്ത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

ക്വിന്റലിന് 6,500 രൂപ വില നിശ്ചയിച്ചിട്ട് മൂന്ന് മാസത്തിലേറെയായെങ്കിലും ഒരു ദിവസം പോലും ആ വിലയ്ക്ക് അസംസ്‌കൃത ചണം ലഭ്യമാക്കിയിട്ടില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്. ബംഗ്ലാദേശില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അസംസ്‌കൃത ചണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ഒരു ക്വിന്റലിന് 7,200 രൂപയാണ് വിപണി വിലയെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

അസംസ്‌കൃത ചണവിളയുടെ 40 ശതമാനത്തിലധികം ഇപ്പോഴും ഏറ്റവും താഴെത്തട്ടിലാണ്. നിലിവില്‍ നിശ്ചയിച്ച വിലയ്ക്ക് ചണം നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാല്ല. 'ഇത്തരം നയം ഇനിയും തുടര്‍ന്നാല്‍, ബംഗ്ലാദേശിലെ ചണമേഖല ഇന്ത്യന്‍ ചണ വ്യവസായത്തിന്റെ ചെലവില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്,' ഗുപ്ത തന്റെ കത്തില്‍ പറഞ്ഞു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ മില്ലുകള്‍ അടച്ചുപൂട്ടുകയോ, നിശ്ചലമാകുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. 12-ഓളം മില്ലുകള്‍ ഇതിനോടകം അടച്ചുപൂട്ടിക്കഴിഞ്ഞു, ഐ ജെ എം എ പറഞ്ഞു.

 

Tags:    

Similar News