ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് കോർ ബാങ്കിംഗ് അന്ത്യശാസനം

  മുംബൈ :ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൂടെ (എന്‍ബിഎഫ്‌സി) നടത്തുന്ന പണമിടപാടുകള്‍ കോര്‍ ബാങ്കിംഗിന്റേതിന് സമമാക്കാന്‍ അന്തിമ സമയം നിര്‍ദേശിച്ച് ആര്‍ബിഐ. കോര്‍ ബാങ്കിംഗ് സെല്യൂഷനുകള്‍ക്ക് (സിബിഎസ്) സമാനമായ കോര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെല്യൂഷന്‍ (സിഎഫ്എസ്എസ്) നിര്‍ബന്ധമായി നടപ്പിലാക്കണമെന്ന് ആര്‍ബിഐ സര്‍ക്കുലര്‍ ഇറക്കി. ഇടത്തരം എന്‍ഫിഎഫ്‌സികളും പത്തോ അതിലധികമോ സ്ഥിര സര്‍വീസ് ഡെലിവറി യൂണിറ്റുകളുമുള്ള (2022 ഒക്ടോബര്‍ ഒന്നിലെ കണക്ക് പ്രകാരം) അപ്പര്‍ വിഭാഗം സ്ഥാപനങ്ങളും 2025 സെപ്റ്റംബര്‍ 30നകം സിഎഫ്എസ്എസ് നടപ്പിലാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു. സിഎഫ്എസ്എസ് […]

Update: 2022-02-24 03:58 GMT

 

മുംബൈ :ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൂടെ (എന്‍ബിഎഫ്‌സി) നടത്തുന്ന പണമിടപാടുകള്‍ കോര്‍ ബാങ്കിംഗിന്റേതിന് സമമാക്കാന്‍ അന്തിമ സമയം നിര്‍ദേശിച്ച് ആര്‍ബിഐ. കോര്‍ ബാങ്കിംഗ് സെല്യൂഷനുകള്‍ക്ക് (സിബിഎസ്) സമാനമായ കോര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെല്യൂഷന്‍ (സിഎഫ്എസ്എസ്) നിര്‍ബന്ധമായി നടപ്പിലാക്കണമെന്ന് ആര്‍ബിഐ സര്‍ക്കുലര്‍ ഇറക്കി.

ഇടത്തരം എന്‍ഫിഎഫ്‌സികളും പത്തോ അതിലധികമോ സ്ഥിര സര്‍വീസ് ഡെലിവറി യൂണിറ്റുകളുമുള്ള (2022 ഒക്ടോബര്‍ ഒന്നിലെ കണക്ക് പ്രകാരം) അപ്പര്‍ വിഭാഗം സ്ഥാപനങ്ങളും 2025 സെപ്റ്റംബര്‍ 30നകം സിഎഫ്എസ്എസ് നടപ്പിലാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു. സിഎഫ്എസ്എസ് നടപ്പാക്കുന്നതോടെ കേന്ദ്രീകൃത ഡാറ്റാബേസിന്റെ പ്രയോജനം പണമിടപാടുകളില്‍ ലഭിക്കും. അപ്പര്‍ വിഭാഗത്തില്‍ പെട്ട എന്‍ബിഎഫ്‌സികള്‍ നിയന്ത്രിക്കുന്ന 70 ശതമാനം സ്ഥിര സര്‍വീസ് ഡെലിവറി യൂണിറ്റുകളിലും 2024 സെപ്റ്റംബര്‍ 30ന് മുന്‍പ് സിഎഫ്എസ്എസ് പ്രവര്‍ത്തന സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

താഴേ തട്ടിലുള്ള എന്‍ബിഎഫ്‌സികളും പത്തില്‍ കുറഞ്ഞ സ്ഥിര സര്‍വീസ് ഡെലിവറി പോയിന്റുകള്‍ മാത്രമുള്ള എന്‍ബിഎഫ്‌സികളും സിഎഫ്എസ്എസ് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ഇത്തരം നടപ്പാക്കുന്നതിന്് തടസ്സമൊന്നും ഉണ്ടാകില്ല. സിഎഫ്എസ്എസ് നടപ്പിലാക്കുന്നത് സംബന്ധിച്ച ത്രൈമാസ റിപ്പോര്‍ട്ട് എന്‍ബിഎഫ്‌സികള്‍ ആര്‍ബിഐ മുന്‍പാകെ സമര്‍പ്പിക്കണം. 2023 മാര്‍ച്ച് 31ന് അവസാനിക്കുന്ന പാദം മുതലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

സിഎഫ്എസ്എസ്

ഉല്‍പന്നങ്ങളേയും സേവനങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്ന കേന്ദ്രീകൃത സംവിധാനമാണ് കോര്‍ ബാങ്കിംഗ് സൊല്യുഷന്‍ അഥവാ സിബിഎസ് എന്ന് നമുക്ക് അറിയാം. ഇതിന് സമാനമാണ് സിഎഫ്എസ്എസും. ഉപഭോക്താവിന്റെ അക്കൗണ്ട് ഏത് ബാങ്ക് ശാഖയിലാണെങ്കിലും അതേ ബാങ്കിന്റെ മറ്റ് ഏത് ശാഖ വഴിയും ഇടപാടുകള്‍ നടത്തുവാന്‍ കോര്‍ ബാങ്കിംഗ് സൊല്യുഷനുകള്‍ സഹായിക്കുന്നു.

ബാങ്കിന്റെ ഏത് ശാഖയ്ക്കും കേന്ദ്രീകൃത ഡാറ്റാ സെന്ററുകളില്‍ നിന്നും ഉപഭോക്താവിന്റെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്. ചുരുക്കി പറഞ്ഞാല്‍ ഏത് സ്ഥലത്തിരുന്നും എപ്പോള്‍ വേണമെങ്കിലും ഇടപാടുകള്‍ നടത്താനാകും. പണമിടപാടുകള്‍ സുഗമമാക്കുന്നതിനും മള്‍ട്ടിപ്പിള്‍ എന്‍ട്രി മൂലമുള്ള പിഴവുകള്‍ ഒഴിവാക്കാനും കേന്ദ്രീകൃത സംവിധാനം വഴി സാധിക്കും.

 

 

Tags:    

Similar News