ചെറുകിട കച്ചവടക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കാൻ നടപടി: ഗോയൽ

ഡെൽഹി: ലീഗൽ മെട്രോളജി നിയമത്തിന് കീഴിലുള്ള കേസുകൾ ക്രിമിനൽ കുറ്റമാക്കുന്നതിൽ നിന്നും സർക്കാർ  പിൻമാറുന്നു. ചെറുകിട കച്ചവടക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കാൻ ഈ വിഷയത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് തന്റെ വകുപ്പിനോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതായി ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. അന്യായമായ വിപണി ഇടപാടുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന. എന്നാൽ നിയമം "പീഡനത്തിന്റെ ഉപകരണമായി" മാറരുത്, ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു. 2009 […]

Update: 2022-03-16 02:14 GMT

ഡെൽഹി: ലീഗൽ മെട്രോളജി നിയമത്തിന് കീഴിലുള്ള കേസുകൾ ക്രിമിനൽ കുറ്റമാക്കുന്നതിൽ നിന്നും സർക്കാർ പിൻമാറുന്നു. ചെറുകിട കച്ചവടക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കാൻ ഈ വിഷയത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് തന്റെ വകുപ്പിനോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതായി ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

അന്യായമായ വിപണി ഇടപാടുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന. എന്നാൽ നിയമം "പീഡനത്തിന്റെ ഉപകരണമായി" മാറരുത്, ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.

2009 ൽ നിലവിൽ വന്ന ലീഗൽ മെട്രോളജി നിയമം തൂക്കവും അളവും സംബന്ധിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നു. കുറ്റം ആവർത്തിച്ചാൽ പിഴയ്‌ക്ക് പുറമേ തടവും നിയമം നിർദ്ദേശിക്കുന്നു.

” ഉപഭോക്തൃ സംഘടനകളും പല സംസ്ഥാന സർക്കാരുകളും ഈ നിർദ്ദേശത്തെ എതിർക്കുന്നുണ്ട്. ഉപഭോക്താവിനെ സംരക്ഷിക്കുകയും അവരുടെ പരാതികൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും വേണം. എന്നാൽ വ്യവസായികളെ ദ്രോഹിക്കാൻ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്.” അദ്ദേഹം പറഞ്ഞു.

ലീഗൽ മെട്രോളജി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഉടൻ തീരുമാനമെടുക്കാൻ ഗോയൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 2020 ൽ, ലീഗൽ മെട്രോളജി ആക്ടിന് കീഴിലുള്ള കുറ്റകൃത്യങ്ങൾ കുറ്റവിമുക്തമാക്കാനുള്ള നിർദ്ദേശം നൽകിക്കൊണ്ടുള്ള കരട് രേഖ ഡിപ്പാർട്ട്മെന്റ് പബ്ലിക് കൺസൾട്ടേഷനായി പുറത്തിറക്കിയിരുന്നു.

ഈ നിയമത്തിലെ മൂന്ന് വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് മിക്ക കേസുകളും ഫയൽ ചെയ്യപ്പെടുന്നത്.

ആദ്യത്തേത് സെക്ഷൻ 33. ഈ നിയമത്തിന് കീഴിലുള്ള 60 ശതമാനം കേസുകളും ഫയൽ ചെയ്യപ്പെടുന്നത്, പരിശോധിക്കാത്ത തൂക്കങ്ങളോ അളവുകളോ ഉപയോഗിച്ചതിനുള്ള പിഴയാണ്. രണ്ടാമത്തെ സെക്ഷൻ 36 (1) പ്രകാരം 25 ശതമാനം കേസുകൾ ഫയൽ ചെയ്യുന്നത് നിലവാരമില്ലാത്ത പാക്കേജുകൾ വിൽക്കുന്നതിനുള്ള പിഴയാണ്. സെക്ഷൻ 25 അനുസരിച്ച് പിഴ ഈടാക്കുന്ന 8-10 ശതമാനം കേസുകളും നിലവാരമില്ലാത്ത തൂക്കങ്ങളും അളവുകളും ഉപയോഗിച്ചതിനാണ്.

കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ സെക്ഷൻ 33 പ്രകാരം 51,000-54,000 കേസുകളും സെക്ഷൻ 36 (1) പ്രകാരം 20,000-22,000 കേസുകളും സെക്ഷൻ 25 പ്രകാരം 8,000-10,000 കേസുകളും ഫയൽ ചെയ്തതായി മന്ത്രി പറഞ്ഞു.

 

Tags:    

Similar News