മൊബൈല്‍ ഫോണ്‍ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം 43,500 കോടി രൂപ കടക്കും

ഡെല്‍ഹി:സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് പദ്ധതിയുടെ (പിഎല്‍ഐ)പിന്തുണയില്‍ ഇന്ത്യയില്‍ നിന്ന് 43,500 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ പറഞ്ഞു.ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി 2020-21 അവസാനത്തോടെ ഏകദേശം 24,000 കോടി രൂപയിലേക്കും. ഈ മാസം ആദ്യത്തോടെ അത് ഏകദേശം 42,000 കോടി രൂപയിലും എത്തിയതായി ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹിന്ദ്രു അറിയിച്ചു. മൂന്ന് കോവിഡ് തരംഗങ്ങള്‍, തൊഴിലാളികളുടെ നഷ്ടം, ലോക്ക്ഡൗണുകള്‍, ചിപ്പുകളുടെയും അര്‍ദ്ധചാലകങ്ങളുടെയും […]

Update: 2022-03-25 02:10 GMT

ഡെല്‍ഹി:സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് പദ്ധതിയുടെ (പിഎല്‍ഐ)പിന്തുണയില്‍ ഇന്ത്യയില്‍ നിന്ന് 43,500 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ പറഞ്ഞു.ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി 2020-21 അവസാനത്തോടെ ഏകദേശം 24,000 കോടി രൂപയിലേക്കും. ഈ മാസം ആദ്യത്തോടെ അത് ഏകദേശം 42,000 കോടി രൂപയിലും എത്തിയതായി ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹിന്ദ്രു അറിയിച്ചു. മൂന്ന് കോവിഡ് തരംഗങ്ങള്‍, തൊഴിലാളികളുടെ നഷ്ടം, ലോക്ക്ഡൗണുകള്‍, ചിപ്പുകളുടെയും അര്‍ദ്ധചാലകങ്ങളുടെയും രൂക്ഷമായ ക്ഷാമം, വിതരണ ശൃംഖലയിലെ എക്കാലത്തെയും മോശമായ പ്രതിസന്ധി ഈ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഫോണ്‍ മേഖലയുടെ മികച്ച പ്രകടനം.

ഇന്ത്യയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നത് ആപ്പിളും സാംസങ്ങുമാണ്. മുന്‍കാലങ്ങളില്‍, ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകള്‍ പ്രാഥമികമായി ദക്ഷിണേഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്, എന്നാല്‍ ഇപ്പോള്‍ കമ്പനികള്‍ യൂറോപ്പിലെയും വികസിത ഏഷ്യയിലെയും ഏറ്റവും മത്സരാധിഷ്ഠിതവും വികസിതവുമായ വിപണികളെയും ലക്ഷ്യമിടുന്നുണ്ട്.

 

Tags:    

Similar News