പിവിആറും ഇനോക്‌സും ഒന്നിക്കുന്നു; ലക്ഷ്യം 1,500 സ്‌ക്രീന്‍

ഡെല്‍ഹി: പ്രമുഖ ഫിംലിം എക്‌സിബിഷന്‍ കമ്പനികളായ പിവിആര്‍ ലിമിറ്റഡും, ഇനോക്‌സ് ലെഷര്‍ ലിമിറ്റഡും ഒന്നിക്കുന്നു. ഇതിനോടകം തന്നെ 1,500-ലധികം സ്‌കീനുകളുടെ ശൃംഖലയുള്ള കമ്പനി, രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയാവാനുള്ള തയ്യാറെടുപ്പിലാണ് . ഞായറാഴച്ച നടന്ന യോഗത്തില്‍ രണ്ട് കമ്പനികളുടെയും ഡയറക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 സിനിമ വ്യവസായത്തെ ബാധിക്കുകയും അതോടൊപ്പം സിനിമ ആസ്വാദന മേഖല ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തിയറ്റര്‍ ബിസിനസ്സില്‍ കാര്യമായ സമ്മര്‍ദം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ തീരുമാനം പുറത്തു വന്നത്. […]

Update: 2022-03-28 03:29 GMT
ഡെല്‍ഹി: പ്രമുഖ ഫിംലിം എക്‌സിബിഷന്‍ കമ്പനികളായ പിവിആര്‍ ലിമിറ്റഡും, ഇനോക്‌സ് ലെഷര്‍ ലിമിറ്റഡും ഒന്നിക്കുന്നു. ഇതിനോടകം തന്നെ 1,500-ലധികം സ്‌കീനുകളുടെ ശൃംഖലയുള്ള കമ്പനി, രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയാവാനുള്ള തയ്യാറെടുപ്പിലാണ് . ഞായറാഴച്ച നടന്ന യോഗത്തില്‍ രണ്ട് കമ്പനികളുടെയും ഡയറക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ്-19 സിനിമ വ്യവസായത്തെ ബാധിക്കുകയും അതോടൊപ്പം സിനിമ ആസ്വാദന മേഖല ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തിയറ്റര്‍ ബിസിനസ്സില്‍ കാര്യമായ സമ്മര്‍ദം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ തീരുമാനം പുറത്തു വന്നത്.
രണ്ടു കമ്പനികളുടേയും ലയനത്തിന് ശേഷം, സ്ഥാപനത്തിന്റെ പേര് പിവിആര്‍ ഇനോക്‌സ് എന്ന് പുനര്‍നാമകരണം ചെയ്യും. നിലവിലുള്ള സ്‌ക്രീനുകള്‍ അതേ പേരില്‍ തുടരും. എന്നാല്‍ പുതുതായി തുറക്കുന്ന തീയറ്ററുകള്‍ പിവിആര്‍ ഇനോക്‌സ് എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങും.
കരാര്‍ പ്രകാരം ഇനോക്‌സി-ന്റെ ഓരോ 10 ഷെയറുകള്‍ക്കും പിവിആര്‍-ന്റെ 3 ഓഹരികള്‍ അനുപാദത്തില്‍ പിവിആറുമായി ഇനോക്‌സ് ലയിക്കും. ഇതിനുശേഷം രണ്ടു കമ്പനികളുടേയും പ്രമോര്‍ട്ടര്‍മാര്‍ സഹപ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കും. സംയുക്ത സ്ഥാപനത്തില്‍, പിവിആര്‍ പ്രൊമോട്ടര്‍മാര്‍ക്ക് 10.62 ശതമാനം ഓഹരിയും ഇനോക്‌സ് പ്രൊമോട്ടര്‍മാര്‍ക്ക് 16.66 ശതമാനം ഓഹരിയും ഉണ്ടായിരിക്കും.
പുതിയ സ്ഥാപനത്തിലേക്ക് പിവിആര്‍-ലെ അജയ് ബിജിലിയെ മാനേജിംങ് ഡയറക്ടറായും, സഞ്ജീവ് കുമാറിനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കും. അതേസമയം, ഇനോക്‌സിന്റെ പവന്‍ കുമാര്‍ ജെയിനെ ബോര്‍ഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും സിദ്ധാര്‍ത്ഥ് ജെയിനെ നോണ്‍ എക്സിക്യൂട്ടീവ് നോണ്‍-ഇന്ഡിപെന്‍ഡന്റ് ഡയറക്ടറായും നിയമിക്കും.
കരാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഏകദേശം ആറ് മുതല്‍ ഒന്‍പത് മാസക്കാലം സമയമെടുക്കും. പിവിആര്‍ നിലവില്‍ 73 നഗരങ്ങളിലെ 181 പ്രോപ്പര്‍ട്ടികളിലായി 871 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇനോക്‌സ് 72 നഗരങ്ങളിലായി 160 പ്രോപ്പര്‍ട്ടികളിലായി 675 സ്‌ക്രീനുകളും
പ്രവര്‍ത്തിപ്പിക്കുന്നുണ്ട്്.
Tags:    

Similar News