വ്യവസായിക വികസന പാതയിൽ : കാശ്മീർ

ജമ്മു : വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി അനുവദിക്കുന്നതിന്  നിക്ഷേപക നിർദ്ദേശങ്ങൾ സ്വീകരിച്ചു കാശ്മീർ സർക്കാർ. കേന്ദ്ര ഭരണ പ്രദേശമായ  ജമ്മു കാശ്മീരിൽ 47 ,441  കോടി വിലമതിക്കുന്ന 4226 നിക്ഷേപക നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചുകഴിഞ്ഞു .പുതിയ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായിക വികസനം ബ്ലോക്ക് തലത്തിലേക്ക് നടപ്പാക്കുന്നതിനുമായി 28400 കോടി രൂപയുടെ വ്യവസായിക വികസന പദ്ധതി സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് വിദേശികൾക്കും നിക്ഷേപം നടത്താൻ സഹായകമാകും .ഇതുവഴി സംസ്ഥാനത്തു 1.97 ലക്ഷം തൊഴിൽ അവസരങ്ങൾ […]

Update: 2022-03-29 06:41 GMT

ജമ്മു : വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി അനുവദിക്കുന്നതിന് നിക്ഷേപക നിർദ്ദേശങ്ങൾ സ്വീകരിച്ചു കാശ്മീർ സർക്കാർ. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ 47 ,441 കോടി വിലമതിക്കുന്ന 4226 നിക്ഷേപക നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചുകഴിഞ്ഞു .പുതിയ

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായിക വികസനം ബ്ലോക്ക് തലത്തിലേക്ക് നടപ്പാക്കുന്നതിനുമായി 28400 കോടി രൂപയുടെ വ്യവസായിക വികസന പദ്ധതി സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് വിദേശികൾക്കും നിക്ഷേപം നടത്താൻ സഹായകമാകും .ഇതുവഴി സംസ്ഥാനത്തു 1.97 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു കണക്കാക്കപ്പെടുന്നു. 2022 -23 വർഷത്തിൽ വ്യവസായിക സ്ഥാപനങ്ങളുടെ വികസനത്തിനായി ഇതിനോടകം തന്നെ 150 കോടി രൂപ വകയിരുത്തിയതായി സർക്കാർ അറിയിച്ചു.

 

Tags:    

Similar News