ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യൂസിയം കോഴിക്കോടൊരുങ്ങുന്നു

കോഴിക്കോട്: ഇന്ത്യയിലാദ്യമായി ആരംഭിക്കുന്ന അന്താരാഷ്ട്ര സഹകരണ മ്യൂസിയം കോഴിക്കോടിന് സ്വന്തം. കാരശ്ശേരി ബാങ്കിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് നഗരത്തില്‍ അരയിടത്തുപാലത്ത് സഹകരണ മ്യൂസിയം ഒരുങ്ങുന്നത്. ഇതിനായി നഗരമധ്യത്തില്‍ 68 സെന്റ് സ്ഥലമാണ് ബാങ്ക് വാങ്ങിയത്. 15 നിലകളിലായി ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മ്യൂസിയത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായി.  ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മ്യൂസിയത്തിനുള്ളില്‍ കാഴ്ചക്കാര്‍ക്ക് വിരുന്നേകാന്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍, ഇന്ത്യയിലെ ഏറ്റവും […]

Update: 2022-03-31 08:06 GMT
കോഴിക്കോട്: ഇന്ത്യയിലാദ്യമായി ആരംഭിക്കുന്ന അന്താരാഷ്ട്ര സഹകരണ മ്യൂസിയം കോഴിക്കോടിന് സ്വന്തം. കാരശ്ശേരി ബാങ്കിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് നഗരത്തില്‍ അരയിടത്തുപാലത്ത് സഹകരണ മ്യൂസിയം ഒരുങ്ങുന്നത്. ഇതിനായി നഗരമധ്യത്തില്‍ 68 സെന്റ് സ്ഥലമാണ് ബാങ്ക് വാങ്ങിയത്. 15 നിലകളിലായി ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മ്യൂസിയത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായി. ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്.
മ്യൂസിയത്തിനുള്ളില്‍ കാഴ്ചക്കാര്‍ക്ക് വിരുന്നേകാന്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍, ഇന്ത്യയിലെ ഏറ്റവും പഴയതും വലുതുമായ സഹകരണ സ്ഥാപനങ്ങള്‍, കേരളത്തിലെ ഏറ്റവും നല്ല സഹകരണ സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടാവും.
സഹകരണ പ്രസ്ഥാനത്തിന് 178 വയസ്സ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് കാരശ്ശേരി ബാങ്കിന്റെ ചെയര്‍മാനായ എന്‍കെ അബ്ദുറഹ്‌മാന്‍ പറഞ്ഞു.
1844 ല്‍ ലണ്ടനിലെ മാഞ്ചസ്റ്ററിലാണ് ലോകത്തിലെ ആദ്യത്തെ സഹകരണ പ്രസ്ഥാനം ആരംഭിച്ചത്. അവിടുത്തെ നെയ്ത്തുതൊഴിലാളികള്‍ തമ്മിലുണ്ടാക്കിയ സഹകരണ സംഘമായ ഇതിന്റെ പേര് ദി പയനീര്‍ റോക്‌ഡേല്‍ എന്നായിരുന്നു. ഇന്ന് ഇതൊരു മ്യൂസിയമാക്കി മാറ്റി. ലോകത്തിലെ ആദ്യത്തെ കോ ഓപ്പറേറ്റീവ് മ്യൂസിയമായി അറിയപ്പെടുന്നത് ഇതാണ്.
ലോകത്തിലെ രണ്ടാമത്തെ സഹകരണ മ്യൂസിയമായാണ് കാരശ്ശേരി ബാങ്കിന്റെ നേതൃത്വത്തിലുള്ള മ്യൂസിയം രംഗത്തെത്തുക. 2023 ജനുവരി 26 ന് ഇത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Tags:    

Similar News