മഹാരാഷ്ട്രയിൽ പെട്രോൾ ലിറ്ററിന് 122.67 രൂപ
ഔറംഗബാദ്: ഇന്ധനമെത്തിക്കാനുള്ള ഉയര്‍ന്ന ഗതാഗത ചെലവ് മൂലം മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ പെട്രോള്‍ നിരക്ക് ചൊവ്വാഴ്ച 122.67 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ധനവില 12 തവണ വര്‍ധിച്ച സാഹചര്യത്തിലാണ് ഇവിടെ പെട്രോള്‍ വില ഇന്ത്യയിലെ ഏറ്റവും കൂടിയ നിരക്കില്‍ എത്തിയിരിക്കുന്നത്. മറാത്തവാഡ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പര്‍ഭാനി നഗരത്തിലേക്ക് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മന്‍മാഡിലെ ഇന്ധന ഡിപ്പോയില്‍ നിന്ന് 400 കിലോമീറ്ററിലധികം ദൂരമുണ്ട്. ഈ ദൂരമാണ് വില കുത്തനെ ഉയരാന്‍ കാരണമെന്ന് പെട്രോള്‍ ഡീലേഴ്‌സ് അറിയിച്ചു. […]
ഔറംഗബാദ്: ഇന്ധനമെത്തിക്കാനുള്ള ഉയര്‍ന്ന ഗതാഗത ചെലവ് മൂലം മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ പെട്രോള്‍ നിരക്ക് ചൊവ്വാഴ്ച 122.67 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ധനവില 12 തവണ വര്‍ധിച്ച സാഹചര്യത്തിലാണ് ഇവിടെ പെട്രോള്‍ വില ഇന്ത്യയിലെ ഏറ്റവും കൂടിയ നിരക്കില്‍ എത്തിയിരിക്കുന്നത്.
മറാത്തവാഡ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പര്‍ഭാനി നഗരത്തിലേക്ക് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മന്‍മാഡിലെ ഇന്ധന ഡിപ്പോയില്‍ നിന്ന് 400 കിലോമീറ്ററിലധികം ദൂരമുണ്ട്. ഈ ദൂരമാണ് വില കുത്തനെ ഉയരാന്‍ കാരണമെന്ന് പെട്രോള്‍ ഡീലേഴ്‌സ് അറിയിച്ചു. മന്‍മാഡിലെ പനേവാഡി ആസ്ഥാനമായുള്ള ഡിപ്പോയില്‍ നിന്ന് പര്‍ഭാനിയിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ഒരു ടാങ്കര്‍ ചുരുങ്ങിയത് 800 നടുത്ത് കിലോമീറ്റര്‍ ഓടേണ്ടി വരും.
ഔറംഗബാദ് നഗരത്തിലെ എച്ച്പിസിഎല്‍ റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ ഒരു സ്ഥലത്തെ ഇന്ധനത്തിന്റെ വില ആ സ്ഥലവും അടുത്തുള്ള ഡിപ്പോയും തമ്മിലുള്ള ദൂരത്തെ ആശ്രയിച്ചിരിക്കുന്നു. പര്‍ഭാനിയും പനേവാടിയും തമ്മിലുള്ള ദൂരം കാരണമാണ് നിലവില്‍ ഇന്ധനച്ചെലവ് വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.