ബാങ്ക് വായ്പാ വളര്‍ച്ച 10% വരെ പ്രതീക്ഷിക്കുന്നതായി ഐസിആര്‍എ

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പാ വളര്‍ച്ച 8.9 ശതമാനം മുതല്‍ 10.2 ശതമാനം വരെയാകുമെന്ന സാധ്യത പങ്കുവച്ച് ഐസിആര്‍എ റിപ്പോര്‍ട്ട്. കൂടാതെ വ്യവസ്ഥകളില്‍ ഇടിവുണ്ടാവുന്നത് സ്ഥിരത കൈവരിക്കുമെന്ന കാഴ്ചപ്പാടാണ് ബാങ്കുകള്‍ക്ക് ഉള്ളതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വ്യക്തമാക്കുന്നു. ബാങ്കുകളുടെ മൊത്തം കിട്ടാകടങ്ങള്‍ (ജിഎന്‍പിഎ) ഇക്കഴിഞ്ഞ മാര്‍ച്ചിലെ 6.2-6.3 ശതമാനത്തില്‍ നിന്ന് 2023 മാര്‍ച്ചോടെ 5.6-5.7 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ […]

Update: 2022-04-05 22:14 GMT
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പാ വളര്‍ച്ച 8.9 ശതമാനം മുതല്‍ 10.2 ശതമാനം വരെയാകുമെന്ന സാധ്യത പങ്കുവച്ച് ഐസിആര്‍എ റിപ്പോര്‍ട്ട്. കൂടാതെ വ്യവസ്ഥകളില്‍ ഇടിവുണ്ടാവുന്നത് സ്ഥിരത കൈവരിക്കുമെന്ന കാഴ്ചപ്പാടാണ് ബാങ്കുകള്‍ക്ക് ഉള്ളതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വ്യക്തമാക്കുന്നു.
ബാങ്കുകളുടെ മൊത്തം കിട്ടാകടങ്ങള്‍ (ജിഎന്‍പിഎ) ഇക്കഴിഞ്ഞ മാര്‍ച്ചിലെ 6.2-6.3 ശതമാനത്തില്‍ നിന്ന് 2023 മാര്‍ച്ചോടെ 5.6-5.7 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.5 ശതമാനമായിരുന്നു ഇതെന്ന് ഏജന്‍സി വ്യക്താമാക്കുന്നു.
റീട്ടെയ്ല്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) വിഭാഗങ്ങളുടെ ഭക്ഷ്യേതര വിഭാഗത്തിന്റെ കടമെടുപ്പില്‍ നിന്നാണ് വായ്പാ വളര്‍ച്ച നേടുന്നത്. മാത്രമല്ല ഭാഗികമായി ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായി (എന്‍ബിഎഫ്സി) സഹ-വായ്പാ ക്രമീകരണങ്ങളിലൂടെയും വായ്പാ വളര്‍ച്ച കൈവരിക്കുന്നു.
മൊത്ത വ്യാപാര വായ്പാ വിഭാഗത്തില്‍ 2019 സാമ്പത്തിക വര്‍ഷത്തിലേതു പോലെ ഉയര്‍ന്നു വരുന്ന നേട്ടം ഡെറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ നിന്ന് ബാങ്ക് വായ്പയിലേക്കുള്ള ആവശ്യകത വായ്പാ വളര്‍ച്ചയെ പിന്തുണയ്ക്കും.
Tags:    

Similar News