ഫെഡറല്‍ ബാങ്കിന്റെ വായ്പയില്‍ വര്‍ധന: നിക്ഷേപം 5% ഉയര്‍ന്നു
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറല്‍ ബാങ്കിന്റെ മൊത്തം വായ്പ 9.5 ശതമാനം ഉയര്‍ന്ന് 1,47,644 കോടി രൂപയായി. മൊത്തം നിക്ഷേപം അഞ്ച് ശതമാനം ആയി. അതേസമയം 2021 മാര്‍ച്ച് 31 വരെയുള്ള മൊത്തം വായ്പ 1,34,877 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നിക്ഷേപം 5.3 ശതമാനം വര്‍ധിച്ച് 1,81,712 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം ഇത് 1,72,644 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കറന്റ് അക്കൗണ്ട് സേവിംഗ്‌സ് […]
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറല്‍ ബാങ്കിന്റെ മൊത്തം വായ്പ 9.5 ശതമാനം ഉയര്‍ന്ന് 1,47,644 കോടി രൂപയായി. മൊത്തം നിക്ഷേപം അഞ്ച് ശതമാനം ആയി.
അതേസമയം 2021 മാര്‍ച്ച് 31 വരെയുള്ള മൊത്തം വായ്പ 1,34,877 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നിക്ഷേപം 5.3 ശതമാനം വര്‍ധിച്ച് 1,81,712 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം ഇത് 1,72,644 കോടി രൂപയായിരുന്നു.
2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (സിഎഎസ്എ) 15 ശതമാനം ഉയര്‍ന്ന് 67,132 കോടി രൂപയായി. സിഎഎസ്എ അനുപാതം 36.94 ശതമാനമാണെന്ന് ബാങ്ക് അറിയിച്ചു.
ഉപഭോക്തൃ നിക്ഷേപം 8.9 ശതമാനം ഉയര്‍ന്ന് 1,78,113 കോടി രൂപയായി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍ബാങ്ക് നിക്ഷേപം 62 ശതമാനം ഇടിഞ്ഞ് 1,162 കോടി രൂപയായി. നിക്ഷേപ സര്‍ട്ടിഫിക്കേറ്റുകള്‍ 59.3 ശതമാനം ഇടിഞ്ഞ് 2,437 കോടി രൂപയായി.