ഇന്ത്യ റഷ്യയെ വലിയ രീതിയില്‍ ആശ്രയിക്കുന്നുവെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: പ്രധാന പ്രതിരോധ ഉപകരണങ്ങള്‍ക്കും വളം പോലുള്ള അവശ്യവസ്തുക്കള്‍ക്കുമായി ഇന്ത്യ വലിയ രീതിയില്‍ റഷ്യയെ ആശ്രയിക്കുന്നുവെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍. അടുത്ത ആഴ്ച നടക്കുന്ന 2+2 മന്ത്രിതല യോഗത്തിന് മുന്നോടിയായാണ് ഉന്നതതല നയതന്ത്രജ്ഞന്‍ ഇക്കാര്യം നിയമനിര്‍മ്മാതാക്കളോട് അറിയിച്ചത്. യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിന്‍ഡി ഷെര്‍മാന്‍, ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ മൊഴിയില്‍, റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടും യുക്രെയ്ന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ആവര്‍ത്തിച്ച് വിട്ടുനില്‍ക്കുന്നതും ചൂണ്ടിക്കാണിട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സെക്രട്ടറി (സ്റ്റേറ്റ് ആന്റണി) […]
വാഷിംഗ്ടണ്‍: പ്രധാന പ്രതിരോധ ഉപകരണങ്ങള്‍ക്കും വളം പോലുള്ള അവശ്യവസ്തുക്കള്‍ക്കുമായി ഇന്ത്യ വലിയ രീതിയില്‍ റഷ്യയെ ആശ്രയിക്കുന്നുവെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍. അടുത്ത ആഴ്ച നടക്കുന്ന 2+2 മന്ത്രിതല യോഗത്തിന് മുന്നോടിയായാണ് ഉന്നതതല നയതന്ത്രജ്ഞന്‍ ഇക്കാര്യം നിയമനിര്‍മ്മാതാക്കളോട് അറിയിച്ചത്.
യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിന്‍ഡി ഷെര്‍മാന്‍, ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ മൊഴിയില്‍, റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടും യുക്രെയ്ന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ആവര്‍ത്തിച്ച് വിട്ടുനില്‍ക്കുന്നതും ചൂണ്ടിക്കാണിട്ടു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സെക്രട്ടറി (സ്റ്റേറ്റ് ആന്റണി) ബ്ലിങ്കന്‍ പതിവായി സംസാരിക്കാറുണ്ടെന്ന് ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനുമായ കോണ്‍ഗ്രസ് അംഗം ഗ്രിഗറി മീക്സിന്റെ ചോദ്യത്തിന് മറുപടിയായി ഷെര്‍മാന്‍ പറഞ്ഞു.
ഇന്ത്യക്ക് റഷ്യയുമായുള്ള ബന്ധത്തിന് ദീര്‍ഘനാളത്തെ ചരിത്രമുണ്ട്. പ്രതിരോധ ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ്. രാസവളത്തിനായി റഷ്യയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഇത് ഇന്ത്യയുടെ കാര്‍ഷിക വികസനത്തിന് നിര്‍ണായകമാണ്, ഷെര്‍മാന്‍ പറഞ്ഞു.
അമേരിക്ക ഇന്ത്യയുമായി വളരെ ശക്തമായ പ്രതിരോധ ബന്ധം കെട്ടിപ്പടുത്തിട്ടുണ്ടെന്നും അത് അമേരിക്കന്‍ പ്രതിരോധ സമൂഹത്തിനും അതിന്റെ പ്രതിരോധ ഉപകരണ വില്‍പ്പനയ്ക്കും ഇന്ത്യയുമായുള്ള സംയുക്ത സഹകരണത്തിനും വളരെ പ്രധാനപ്പെട്ടതാണെന്നും ഷെര്‍മാന്‍ പറഞ്ഞു.
അതിനാല്‍, ഇന്ത്യ തങ്ങള്‍ക്ക് ഒരു തന്ത്രപരമായ പങ്കാളിയാണ്. ഈ ബന്ധം വികസിപ്പിക്കുന്നത് തുടരേണ്ടത് വളരെ നിര്‍ണായകമാണെന്നും ഇന്ത്യ ക്വാഡിന്റെ നിര്‍ണായക അംഗമാണെന്നും അദ്ദേഹം പറഞ്ഞു.
