നിതി ആയോഗിന്റെ ഊര്‍ജ-കാലാവസ്ഥ സൂചിക റൗണ്ടില്‍ ഗുജറാത്ത് ഒന്നാമത്

ഡെല്‍ഹി:നിതി ആയോഗിന്റെ ഊര്‍ജ-കാലാവസ്ഥ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ ഗുജറാത്ത് ഏറ്റവും മുകളില്‍. ഊര്‍ജ ക്ഷമത, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ ആറ് മാനദണ്ഡങ്ങള്‍ വെച്ചാണ് ഇത് കണക്കാക്കുന്നത്.ഗുജറാത്തിനു പിന്നില്‍ കേരളം, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവയാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍. ചെറിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ ഗോവയാണ് മുന്നില്‍.ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. സ്റ്റേറ്റ് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്‍ഡക്‌സ് (SECI) റൗണ്ട്-1  സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മൂന്ന് ഗ്രൂപ്പുകളായാണ് തരംതിരിച്ചിരിക്കുന്നത്. […]

Update: 2022-04-11 05:42 GMT
ഡെല്‍ഹി:നിതി ആയോഗിന്റെ ഊര്‍ജ-കാലാവസ്ഥ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ ഗുജറാത്ത് ഏറ്റവും മുകളില്‍. ഊര്‍ജ ക്ഷമത, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ ആറ് മാനദണ്ഡങ്ങള്‍ വെച്ചാണ് ഇത് കണക്കാക്കുന്നത്.ഗുജറാത്തിനു പിന്നില്‍ കേരളം, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളാണുള്ളത്.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവയാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍. ചെറിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ ഗോവയാണ് മുന്നില്‍.ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. സ്റ്റേറ്റ് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്‍ഡക്‌സ് (SECI) റൗണ്ട്-1 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മൂന്ന് ഗ്രൂപ്പുകളായാണ് തരംതിരിച്ചിരിക്കുന്നത്. മുന്‍നിരയിലുള്ളവര്‍, നേടിയവര്‍, നേടാനുള്ളവര്‍.സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പ്രകടനം വിശകലനം ചെയ്യാനും അവരുടെ ഊര്‍ജ്ജ വിഭവങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഈ സൂചിക ഉപയോഗിക്കാം.
Tags:    

Similar News