ഓഹരി വിൽപ്പനയിലൂടെ 2,500 കോടി രൂപ സമാഹരിക്കാൻ ബാങ്ക് ഓഫ് ഇന്ത്യ

ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഏറ്റവും ചുരുങ്ങിയ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗായ 25 ശതമാനം പാലിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. തിങ്കളാഴ്ച നടന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍, മുന്‍ഗണനാ ഇഷ്യൂ രൂപത്തില്‍ പുതിയ ഓഹരികള്‍ നല്‍കി 2,500 കോടി രൂപ വരെയുള്ള മൂലധന സമാഹരണ പദ്ധതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതായി ബാങ്ക് അറിയിച്ചു. സെബി നിയമങ്ങള്‍ക്കനുസൃതമായി, ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നിലവിലെ […]

Update: 2022-04-25 23:58 GMT
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഏറ്റവും ചുരുങ്ങിയ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗായ 25 ശതമാനം പാലിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.
തിങ്കളാഴ്ച നടന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍, മുന്‍ഗണനാ ഇഷ്യൂ രൂപത്തില്‍ പുതിയ ഓഹരികള്‍ നല്‍കി 2,500 കോടി രൂപ വരെയുള്ള മൂലധന സമാഹരണ പദ്ധതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതായി ബാങ്ക് അറിയിച്ചു.
സെബി നിയമങ്ങള്‍ക്കനുസൃതമായി, ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നിലവിലെ 18.59 ശതമാനത്തില്‍ നിന്ന് 25 ശതമാനമോ അതില്‍ കൂടുതലോ ആയി വര്‍ധിപ്പിക്കുക എന്നതാണ് മൂലധന സമാഹരണ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍, ഓഹരി ഉടമകളുടെ അനുമതി തേടാന്‍ തീരുമാനിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
Tags:    

Similar News