ടാറ്റ മോട്ടോഴ്സിന്റെ അറ്റ നഷ്ടം 992.05 കോടി രൂപ രേഖപ്പെടുത്തി

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 992.05 കോടി രൂപയിലേക്ക് കുറഞ്ഞതായി കമ്പനി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 7,585.34 കോടി രൂപയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം കണ്‍സോളിഡേറ്റഡ് വരുമാനം നാലാം പാദത്തില്‍ 78,439.06 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 88,627.90 കോടി […]

Update: 2022-05-12 06:59 GMT
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 992.05 കോടി രൂപയിലേക്ക് കുറഞ്ഞതായി കമ്പനി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 7,585.34 കോടി രൂപയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം കണ്‍സോളിഡേറ്റഡ് വരുമാനം നാലാം പാദത്തില്‍ 78,439.06 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 88,627.90 കോടി രൂപയായിരുന്നു. സ്റ്റാന്റെലോണ്‍ അടിസ്ഥാനത്തില്‍ 2020-21ലെ നാലാം പാദത്തിലെ അറ്റാദായമായ 1,645.68 കോടി രൂപയെ അപേക്ഷിച്ച് അവലോകന കാലയളവില്‍ 413.35 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സ്റ്റാന്റെലോണ്‍ മൊത്ത വരുമാനം 2020-21ലെ നാലാം പാദത്തിലെ 13,480.42 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 17,338.27 കോടി രൂപയായി. ഭൗമരാഷ്ട്രീയ, പണപ്പെരുപ്പ ആശങ്കകള്‍ക്കിടയിലും ഡിമാന്‍ഡ് ശക്തമായി തുടരുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിതരണ സാഹചര്യം ക്രമേണ മെച്ചപ്പെടുന്നുണ്ട്. അതേസമയം ചരക്ക് പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്നും കമ്പനി പറഞ്ഞു. കോവിഡ്, സെമികണ്ടക്ടര്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ മെച്ചപ്പെടുന്നതിനാല്‍ ഈ വര്‍ഷം മുഴുവന്‍ പ്രകടനം മെച്ചപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

Similar News