ക്രൂഡ് സോയാബീന്‍-സൂര്യകാന്തി ഇറക്കുമതിക്ക് പച്ചക്കൊടി
ഡെല്‍ഹി: ക്രൂഡ് സോയാബീന്‍-സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം. കസ്റ്റംസ് തീരുവയും, കാര്‍ഷിക അടിസ്ഥാന വികസന സെസുമാണ് പ്രാദേശിക വില ലഘൂകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്ണാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും വരുന്ന സാമ്പത്തിക വര്‍ഷത്തിലും ക്രൂഡ് സോയാബീന്‍ ഓയിലും ക്രൂഡ് സണ്‍ഫ്ളവര്‍ ഓയിലും പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ നികുതി രഹിത ഇറക്കുമതി ഉണ്ടാകുമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കി. 2024 മാര്‍ച്ച് 31 വരെ, […]
ഡെല്‍ഹി: ക്രൂഡ് സോയാബീന്‍-സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം. കസ്റ്റംസ് തീരുവയും, കാര്‍ഷിക അടിസ്ഥാന വികസന സെസുമാണ് പ്രാദേശിക വില ലഘൂകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്ണാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലും വരുന്ന സാമ്പത്തിക വര്‍ഷത്തിലും ക്രൂഡ് സോയാബീന്‍ ഓയിലും ക്രൂഡ് സണ്‍ഫ്ളവര്‍ ഓയിലും പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ നികുതി രഹിത ഇറക്കുമതി ഉണ്ടാകുമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കി. 2024 മാര്‍ച്ച് 31 വരെ, മൊത്തം 80 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് സോയാബീന്‍ ഓയിലും ക്രൂഡ് സണ്‍ഫ്ളവര്‍ ഓയിലും തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാകും. ഇത് ഉപഭോക്താക്കള്‍ക്ക് കാര്യമായ ആശ്വാസം നല്‍കും.
സോയാബീന്‍ എണ്ണയുടെ വില ലിറ്ററിന് മൂന്ന് രൂപ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സോള്‍വെന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് ഓഫ് ഇന്ത്യ (എസ്ഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു. താരിഫ് റേറ്റ് ക്വാട്ട പ്രകാരം 5.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അഗ്രി ഇന്‍ഫ്രാ ഡെവലപ്‌മെന്റ് സെസും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കുതിച്ചുയരുന്ന വില നിയന്ത്രിക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. കൂടാതെ സ്റ്റീല്‍, പ്ലാസ്റ്റിക് വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇരുമ്പയിര്, ഇരുമ്പ് പെല്ലെറ്റ്സ് എന്നിവയുടെ കയറ്റുമതി തീരുവ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഉയര്‍ന്ന പണപ്പെരുപ്പമാണ് ഈ നീക്കത്തിലേക്ക് എത്തുന്നതിനുള്ള പ്രേരക ഘടകം.
ഇന്ധനം മുതല്‍ പച്ചക്കറികളും പാചക എണ്ണയും വരെയുള്ള എല്ലാ ഇനങ്ങളുടേയും വിലയിലുണ്ടായ വര്‍ധന ഏപ്രിലില്‍ മൊത്തവില പണപ്പെരുപ്പം ഉയര്‍ന്ന നിരക്കായ 15.08 ശതമാനത്തിലേക്കും ചില്ലറ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലേക്കും എത്തിയിരുന്നു.
