സ്വര്‍ണത്തിനിന്നും ഉണര്‍വ്: പവന് 160 രൂപ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,040 രൂപയില്‍ എത്തിയിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പവന് 768 രൂപയാണ് ഇടിഞ്ഞത്. ഈ മാസം ആദ്യമാണ് സ്വര്‍ണവില 38,000 രൂപയ്ക്ക് താഴെ എത്തുന്നത്. കഴിഞ്ഞ മാസം ഒരു തവണ […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,040 രൂപയില്‍ എത്തിയിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പവന് 768 രൂപയാണ് ഇടിഞ്ഞത്. ഈ മാസം ആദ്യമാണ് സ്വര്‍ണവില 38,000 രൂപയ്ക്ക് താഴെ എത്തുന്നത്.
കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ജൂണ്‍ 13ന് രേഖപ്പെടുത്തിയ 38,680 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,846.10 ഡോളറായി.
2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 119.7 ഡോളറായി. സംസ്ഥാനത്ത് വെള്ളിയുടെ വിപണി വില ഗ്രാമിന് 66 രൂപയില്‍ തുടരുന്നു. 528 രൂപയാണ് എട്ട് ഗ്രാം വെള്ളിയുടെ വില.
