സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു: രൂപയുടെ മൂല്യം 78.33ല്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,960 രൂപയില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4,745 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 160 വര്‍ധിച്ച് 38,120 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 184 രൂപ ഇടിഞ്ഞ് 41,408 രൂപയില്‍ എത്തി. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ വില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണിവില 37000 ന് താഴെ […]

Update: 2022-06-24 01:29 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,960 രൂപയില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4,745 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 160 വര്‍ധിച്ച് 38,120 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 184 രൂപ ഇടിഞ്ഞ് 41,408 രൂപയില്‍ എത്തി. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ വില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണിവില 37000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 66 രൂപയും എട്ട് ഗ്രാമിന് 528 രൂപയുമാണ് ഇന്നത്തെ വിപണി വില.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 78.33ല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 78.32ല്‍ എത്തിയിരുന്നു. ആഗോളതലത്തില്‍ ഡോളര്‍ ശക്തമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. ആഗോള വിപണികളിലെ സ്ഥിരതയാര്‍ന്ന പ്രവണതകളെ പിന്തുടര്‍ന്ന് വിപണി ഇന്നും നേട്ടത്തില്‍ വ്യാപാരമാരംഭിച്ചു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 644.15 പോയിന്റ് ഉയര്‍ന്ന് 52,909.87 ലും, നിഫ്റ്റി 192.6 പോയിന്റ് ഉയര്‍ന്ന് 15,749.25 ലും എത്തി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്, ഡോ.റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മറുവശത്ത്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുക്കി ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഹോംകോംഗ്, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണി ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News