സേവന മേഖല ഉണർന്നു, ജൂണില്‍ 11 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി

 ഇന്ത്യയിൽ സേവന മേഖലയുടെ പ്രവര്‍ത്തനം 2011 ഏപ്രിലിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി  റിപ്പോര്‍ട്ട്. ചെലവ് ഏറിയെങ്കിലും ഡിമാന്റ് ഉയര്‍ന്ന് നിന്നതാണ് കാരണം. അതായത് എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യയുടെ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജഴ്‌സ് സൂചിക (പിഎംഐ) ബിസിനസ് പ്രവര്‍ത്തന സൂചിക മെയ് മാസത്തില്‍ 58.9 ല്‍ നിന്ന് ജൂണില്‍ 59.2 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ പതിനൊന്നാം മാസവും സേവന മേഖല വളര്‍ച്ച രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഈ മേഖലയുടെ ശക്തമായ സാമ്പത്തിക […]

Update: 2022-07-05 02:04 GMT

ഇന്ത്യയിൽ സേവന മേഖലയുടെ പ്രവര്‍ത്തനം 2011 ഏപ്രിലിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ചെലവ് ഏറിയെങ്കിലും ഡിമാന്റ് ഉയര്‍ന്ന് നിന്നതാണ് കാരണം. അതായത് എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യയുടെ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജഴ്‌സ് സൂചിക (പിഎംഐ) ബിസിനസ് പ്രവര്‍ത്തന സൂചിക മെയ് മാസത്തില്‍ 58.9 ല്‍ നിന്ന് ജൂണില്‍ 59.2 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ പതിനൊന്നാം മാസവും സേവന മേഖല വളര്‍ച്ച രേഖപ്പെടുത്തി.

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഈ മേഖലയുടെ ശക്തമായ സാമ്പത്തിക വിപുലീകരണത്തെ പിന്തുണയ്ക്കുകയും അടുത്ത മാസം ഉല്‍പ്പാദനത്തില്‍ മറ്റൊരു ഗണ്യമായ ഉയര്‍ച്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന് 2011 ഫെബ്രുവരി മുതല്‍ സേവനങ്ങളുടെ ആവശ്യം ഏറ്റവും കൂടുതല്‍ മെച്ചപ്പെട്ടതായി എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ പിന്‍വാങ്ങല്‍, ശേഷി വിപുലീകരണം, അനുകൂലമായ സാമ്പത്തിക അന്തരീക്ഷം എന്നിവയെത്തുടര്‍ന്ന് ഡിമാന്‍ഡില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയാണ് ഈ ഉയര്‍ച്ചയ്ക്ക് കാരണമായത്.
ജോലിയുടെ കാര്യത്തില്‍, ചില കമ്പനികള്‍ ജൂണില്‍ അധിക ജീവനക്കാരെ നിയമിച്ചു. എന്നാല്‍ ബഹുഭൂരിപക്ഷവും (94 ശതമാനം) ശമ്പളത്തില്‍ മാറ്റം വരുത്തിയില്ല. മൊത്തത്തില്‍, മെയ് മാസത്തിലെ ഇടിവിനെത്തുടര്‍ന്ന് സേവന തൊഴിലവസരങ്ങള്‍ നേരിയ തോതില്‍ ഉയര്‍ന്നു. പണപ്പെരുപ്പ സമ്മര്‍ദങ്ങളും ഭൗമരാഷ്ട്രീയ ഭീഷണികളും സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാനും നിരന്തര നിരീക്ഷിക്കാനും ആവശ്യപ്പെടുമ്പോള്‍ പോലും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് ആര്‍ബിഐ പറയുന്നു. ആര്‍ബിഐയുടെ 25-ാമത് സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ (എഫ്എസ്ആര്‍) ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആഘാതങ്ങളെ നേരിടാന്‍ മതിയായ മൂലധന ബഫറുകള്‍ ഉണ്ടെന്നും പറയുന്നു.
Tags:    

Similar News