സ്വര്‍ണം പവന് 320 രൂപ കുറഞ്ഞു: രൂപ 79.98ല്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,600 രൂപയായി. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 37,120 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 352 രൂപ കുറഞ്ഞ് 40,144 രൂപയായി. ഗ്രാമിന് 44 രൂപ കുറഞ്ഞ് 5,018 രൂപയായി. വെള്ളി 8 ഗ്രാമിന് 488 രൂപയും ഗ്രാമിന് 61 രൂപയുമാണ് വില. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി […]

Update: 2022-07-21 01:40 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,600 രൂപയായി. കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 37,120 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 352 രൂപ കുറഞ്ഞ് 40,144 രൂപയായി. ഗ്രാമിന് 44 രൂപ കുറഞ്ഞ് 5,018 രൂപയായി. വെള്ളി 8 ഗ്രാമിന് 488 രൂപയും ഗ്രാമിന് 61 രൂപയുമാണ് വില.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 106.2 യുഎസ് ഡോളറിലെത്തി. ഏഷ്യന്‍ വിപണികളിലെ ദുര്‍ബ്ബല പ്രവണതകളെ പിന്തുടര്‍ന്ന് ഓഹരി സൂചികകള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ നഷ്ടത്തോടെ തുടങ്ങിയെങ്കിലും, സൂചികകള്‍ ഇപ്പോള്‍ നേട്ടത്തിലാണ്.

സെന്‍സെക്‌സ് തുടക്കത്തില്‍ 126.78 പോയിന്റ് ഇടിഞ്ഞ് 55,270.75 ലെത്തി. നിഫ്റ്റി 36.95 പോയിന്റ് ഇടിഞ്ഞ് 16,483.90 ലും എത്തി. എന്നിരുന്നാലും, സൂചികകള്‍ പിന്നീട് ലാഭത്തിലേക്കു വന്നു. രാവിലെ 10.52 ഓടെ സെന്‍സെക്‌സ് 135.43 പോയിന്റ് ഉയര്‍ന്ന് 55,532.96 ലും, നിഫ്റ്റി 45.35 പോയിന്റ് ഉയര്‍ന്ന് 16,566.20 ലും വ്യാപാരം നടത്തുകയാണ്.

ഇന്ന് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 79.98ല്‍ തുടരുന്നു. ചൊവ്വാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 80.05ല്‍ എത്തി. ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമാകുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്ന് വന്‍ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതുമാണ് ഡോളറിന് കരുത്തേകിയത്.

Tags:    

Similar News