നീതി ആയോഗിന്റെ നൂതനാശയ സൂചികയില്‍ കര്‍ണാടക മുന്നില്‍
നീതി ആയോഗിന്റെ മൂന്നാമത് നൂതനാശ സൂചികയില്‍ (ഇന്ത്യാ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്) ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി കര്‍ണാടക, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍. സംസ്ഥാനതലത്തില്‍ നൂതനാശ ശേഷിയും ഇക്കോസിസ്റ്റവും (സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പടെ) പരിശോധിക്കുന്ന സൂചികയാണിത്. ആഗോള നൂതനാശയ സൂചികയുടെ മാതൃകയിലാണ് ഇതും വികസിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച നീതി ആയോഗ് സിഇഒ പരമേശ്വരന്‍ അയ്യരുടെ സാന്നിധ്യത്തില്‍ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറിയാണ് സൂചിക പ്രകാശനം ചെയ്തത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കര്‍ണാടക നൂതനാശ സൂചികയില്‍ മുന്‍പന്തിയിലെത്തുന്നത്. നീതി ആയോഗ് നൂതനാശയ സൂചികയുടെ […]
നീതി ആയോഗിന്റെ മൂന്നാമത് നൂതനാശ സൂചികയില്‍ (ഇന്ത്യാ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്) ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി കര്‍ണാടക, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍. സംസ്ഥാനതലത്തില്‍ നൂതനാശ ശേഷിയും ഇക്കോസിസ്റ്റവും (സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പടെ) പരിശോധിക്കുന്ന സൂചികയാണിത്. ആഗോള നൂതനാശയ സൂചികയുടെ മാതൃകയിലാണ് ഇതും വികസിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച നീതി ആയോഗ് സിഇഒ പരമേശ്വരന്‍ അയ്യരുടെ സാന്നിധ്യത്തില്‍ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറിയാണ് സൂചിക പ്രകാശനം ചെയ്തത്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കര്‍ണാടക നൂതനാശ സൂചികയില്‍ മുന്‍പന്തിയിലെത്തുന്നത്. നീതി ആയോഗ് നൂതനാശയ സൂചികയുടെ ആദ്യ എഡിഷന്‍ 2019 ഒക്ടോബറിലും രണ്ടാമത്തേത് 2021 ജനുവരിയിലുമാണ് പുറത്തിറക്കിയത്. സൂചിക രാജ്യത്തിന്റെ നൂതനാശയ ശേഷിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നുവെന്നും ഔദ്യോഗിക അറിയിപ്പില്‍ നീതി ആയോഗ് അറിയിച്ചു. രാജ്യത്ത് നൂതനാശയങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച സമഗ്രമായ അവലോകനവും ഇന്‍ഡക്‌സ് തരുന്നുണ്ട്. 66 സൂചകങ്ങളാണ് ഇതില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നത്. 2020ല്‍ ഇറക്കിയ ഇന്‍ഡക്‌സില്‍ 36 സൂചകങ്ങളാണ് ഉണ്ടായിരുന്നത്.
