ഹാപ്പിയസ്റ്റ് മൈന്‍ഡ്സിന്റെ ലാഭം 58 % ഉയര്‍ന്ന് 56.34 കോടിയായി

ഒന്നാം പാദത്തില്‍  ഐടി കമ്പനിയായ ഹാപ്പിയസ്റ്റ് മൈന്‍ഡ്സിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 57.7 ശതമാനം വര്‍ധിച്ച് 56.34 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 35.73 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ ഉപഭോക്താക്കളുമായുള്ള കരാറുകളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 34.5 ശതമാനം വര്‍ധിച്ച് 328.92 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 244.61 കോടി രൂപയായിരുന്നു.   10 വര്‍ഷത്തെ ലക്ഷ്യമനുസരിച്ച് 2031 ഓടെ തങ്ങള്‍ ഒരു ബില്യണ്‍ ഡോളറിന്റെ […]

Update: 2022-07-23 04:49 GMT
ഒന്നാം പാദത്തില്‍ ഐടി കമ്പനിയായ ഹാപ്പിയസ്റ്റ് മൈന്‍ഡ്സിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 57.7 ശതമാനം വര്‍ധിച്ച് 56.34 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 35.73 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ ഉപഭോക്താക്കളുമായുള്ള കരാറുകളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 34.5 ശതമാനം വര്‍ധിച്ച് 328.92 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 244.61 കോടി രൂപയായിരുന്നു.
10 വര്‍ഷത്തെ ലക്ഷ്യമനുസരിച്ച് 2031 ഓടെ തങ്ങള്‍ ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ്സിലേക്ക് എത്തുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹാപ്പിസ്റ്റ് മൈന്‍ഡ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അശോക് സൂത പറഞ്ഞു. ഡിജിറ്റല്‍ സേവനങ്ങളുടെ തുടര്‍ച്ചയായ ഡിമാന്‍ഡ് അടിസ്ഥാനമാക്കി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 25% എന്ന സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളരാന്‍ ലക്ഷ്യമിടുന്നതോടൊപ്പം തങ്ങള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വരുമാനവും 25% ആയി ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News