സ്വര്‍ണം പവന് 280 രൂപ കുറഞ്ഞു: രൂപ 79.77ല്‍
കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,655 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 61.10 രൂപയാണ് വില. എട്ട് ഗ്രാമിന് 488.80 രൂപയാണ്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.77 എന്ന നിലയിലാണ്. ആഗോള വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങള്‍, വിദേശ നിക്ഷേപത്തിന്റെ […]
കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,655 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 61.10 രൂപയാണ് വില. എട്ട് ഗ്രാമിന് 488.80 രൂപയാണ്.
ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.77 എന്ന നിലയിലാണ്. ആഗോള വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ എന്നിവ മൂലം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 282.85 പോയിന്റ് താഴ്ന്ന് 55,483.37 ലും, നിഫ്റ്റി 88.8 പോയിന്റ് ഇടിഞ്ഞ് 16,542.20 ലും എത്തി.
ഡോ റെഡ്ഡീസ്, നെസ് ലേ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നഷ്ടം നേരിട്ടത്. ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായ്, സിയോള്‍, ഹോംകോംഗ് എന്നിവ നേട്ടത്തിലാണ്. എന്നാല്‍ ടോക്കിയോ വിപണി മാത്രം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
