ഡിമാര്‍ട്ട് റെഡിയുടെ വരുമാനത്തിൽ 2 മടങ്ങ് വർധന

ഡെല്‍ഹി:  റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഇ-കൊമേഴ്സ് ബിസിനസ് വിഭാഗമായ ഡിമാര്‍ട്ട് റെഡിയുടെ വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,667.21 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ നഷ്ടം 142.07 കോടി രൂപയാണ്. അതേസമയം 2021 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 80.62 കോടി രൂപയായിരുന്നു. ഓണ്‍ലൈന്‍, മള്‍ട്ടി-ചാനല്‍ ഗ്രോസറി റീട്ടെയില്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ അനുബന്ധ സ്ഥാപനമായ അവന്യൂ ഇ-കൊമേഴ്സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ […]

Update: 2022-07-26 06:37 GMT
ഡെല്‍ഹി: റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഇ-കൊമേഴ്സ് ബിസിനസ് വിഭാഗമായ ഡിമാര്‍ട്ട് റെഡിയുടെ വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,667.21 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ നഷ്ടം 142.07 കോടി രൂപയാണ്. അതേസമയം 2021 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 80.62 കോടി രൂപയായിരുന്നു.
ഓണ്‍ലൈന്‍, മള്‍ട്ടി-ചാനല്‍ ഗ്രോസറി റീട്ടെയില്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ അനുബന്ധ സ്ഥാപനമായ അവന്യൂ ഇ-കൊമേഴ്സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 791.29 കോടി രൂപ വരുമാനം നേടിയിരുന്നു. ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 791.29 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,667.21 കോടി രൂപയായി.
അവന്യൂ ഇ-കൊമേഴ്സിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 50 സ്റ്റോറുകള്‍ കൂട്ടിചേര്‍ത്തു. ഇതോടെ സാമ്പത്തിക വര്‍ഷാവസാനം 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഡെൽഹിയിലുമായി മൊത്തം സ്റ്റോറുകളുടെ എണ്ണം 284 ആയി ഉയര്‍ന്നു.
Tags:    

Similar News