സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്: രൂപ 79.90ല്‍
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 104 രൂപ കുറഞ്ഞ് 37,160 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 13 രൂപ കുറഞ്ഞ് 4,645 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 40,544 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,068 രൂപയായിട്ടുണ്ട്. ശനിയാഴ്ച്ചയും തിങ്കളാഴ്ച്ചയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സംസ്ഥാനത്ത് വെള്ളി […]
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 104 രൂപ കുറഞ്ഞ് 37,160 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 13 രൂപ കുറഞ്ഞ് 4,645 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 40,544 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,068 രൂപയായിട്ടുണ്ട്. ശനിയാഴ്ച്ചയും തിങ്കളാഴ്ച്ചയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 60 രൂപയാണ് വില. എട്ട് ഗ്രാമിന് 480 രൂപയാണ്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.90 എന്ന നിലയില്‍ തുടരുന്നു.
ഓഹരി വിപണി ഇന്നു രാവിലെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ 10.22 ന് സെന്‍സെക്സ് 153.83 പോയിന്റ് ഉയര്‍ന്ന് 55,422.32 ലും, നിഫ്റ്റി 41.75 പോയിന്റ് ഉയര്‍ന്ന് 16,525.60 ലും എത്തി നില്‍ക്കുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയിലെ മോശം പ്രവണതകള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, സ്ഥിരതയാര്‍ന്ന ക്രൂഡോയില്‍ വില എന്നിവ മൂലം നഷ്ടത്തിലായിരുന്നു വ്യാപാരം.
ബജാജ് ഫിന്‍സെര്‍വ്, ഭാര്‍തി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് ആരംഭത്തില്‍ പ്രധാനമായും നഷ്ടം നേരിട്ടത്. എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, അള്‍ട്രടെക് സിമെന്റ് എന്നിവയാണ് തുടക്കത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ വിപണികളായ സിയോള്‍, ഹോംകോംഗ്, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ടോക്കിയോ വിപണി നേരിയ നേട്ടത്തിലാണ്. യുഎസ് വിപണികള്‍ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
