വരുമാനം കുറഞ്ഞിട്ടും അറ്റാദായത്തില്‍ തിളങ്ങി യൂകോ ബാങ്ക്

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ യൂകോ ബാങ്കിന്റെ അറ്റാദായം 22 ശതമാനം വര്‍ധിച്ച് 123.61 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 101.81 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ 4,539.08 കോടി രൂപയില്‍ നിന്ന് 3,796.59 കോടി രൂപയായി കുറഞ്ഞു. പലിശ വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 3,569.57 രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,851.07 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ […]

Update: 2022-08-05 06:16 GMT

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ യൂകോ ബാങ്കിന്റെ അറ്റാദായം 22 ശതമാനം വര്‍ധിച്ച് 123.61 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 101.81 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ 4,539.08 കോടി രൂപയില്‍ നിന്ന് 3,796.59 കോടി രൂപയായി കുറഞ്ഞു. പലിശ വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 3,569.57 രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,851.07 കോടി രൂപയായി ഉയര്‍ന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ 9.37 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ മൊത്ത വായ്പകളുടെ 7.42 ശതമാനമായി ചുരുങ്ങി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി 11,321.76 കോടി രൂപയില്‍ നിന്ന് 9,739.65 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയും മുന്‍ വര്‍ഷം ഇതേ കാലയളവിലെ 3.85 ശതമാനത്തില്‍ നിന്ന് 2.4 ശതമാനമായി കുറഞ്ഞു.

കിട്ടാകടങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമായി നീക്കി വച്ചിരുന്ന ബാങ്കിന്റെ കരുതല്‍ തുക ഒരു വര്‍ഷം മുമ്പുള്ള 1,127.11 കോടി രൂപയില്‍ നിന്നും അവലോകന പാദത്തില്‍ 246.83 കോടി രൂപയായി കുറഞ്ഞു. ഇതില്‍ നിഷ്‌ക്രിയ ആസ്തിക്കുള്ള നീക്കിയിരിപ്പുകളും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 267.56 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 844.76 കോടി രൂപയായിരുന്നു. ആദ്യ പാദത്തില്‍ ബാങ്കിന്റെ പ്രൊവിഷനിംഗ് കവറേജ് അനുപാതം 91.96 ശതമാനമാണ്.

Tags:    

Similar News