എച്ച്‌സിഎല്‍ ഇന്‍ഫോ സിസ്റ്റത്തിന് നഷ്ടഫലം, വസ്തു വിറ്റ് കടം തീർക്കും

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ ഫലങ്ങളില്‍ എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസിന് നഷ്ടം. കണ്‍സോളിഡേറ്റഡ് നഷ്ടം 9.97 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 40.79 കോടി രൂപയായിരുന്നു. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 27.61 കോടി രൂപയില്‍ നിന്ന് 67 ശതമാനം ഇടിഞ്ഞ് 9.12 കോടി രൂപയായി. എച്ച്സിഎല്‍ ഇന്‍ഫോടെക്കിനെ നോവെസോയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചില ഓഹരി വാങ്ങല്‍ കരാറിന്റെ നിബന്ധനകള്‍ സംബന്ധിച്ച […]

Update: 2022-08-10 04:12 GMT
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ ഫലങ്ങളില്‍ എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസിന് നഷ്ടം. കണ്‍സോളിഡേറ്റഡ് നഷ്ടം 9.97 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 40.79 കോടി രൂപയായിരുന്നു. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 27.61 കോടി രൂപയില്‍ നിന്ന് 67 ശതമാനം ഇടിഞ്ഞ് 9.12
കോടി രൂപയായി.
എച്ച്സിഎല്‍ ഇന്‍ഫോടെക്കിനെ നോവെസോയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചില ഓഹരി വാങ്ങല്‍ കരാറിന്റെ നിബന്ധനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്. അതേസമയംകടബാധ്യതകള്‍ കുറയ്ക്കുന്നതിനായി, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചില വസ്തുവകകള്‍ വിറ്റ് ഘട്ടംഘട്ടമായി ധനസമ്പാദനം നടത്താന്‍ കമ്പനി തീരുമാനിച്ചതായി എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് അറിയിച്ചു. കമ്പനിയുടെ ബിസിനസ്സിലെ മാറ്റങ്ങള്‍ കാരണം കമ്പനിയുടെ പല സ്വത്തുക്കളും പൂര്‍ണ്ണമായി ഉപയോഗിക്കപ്പെടുന്നില്ല. ഈ പാദത്തില്‍ കമ്പനി മൂന്ന് ആസ്തികള്‍ വിറ്റത് മൊത്തം 8.64 കോടി രൂപക്കാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ 15 കോടി രൂപ ആദായ നികുതി റീഫണ്ട് ലഭിച്ചതായി കമ്പനി വ്യക്തമാക്കി.
Tags:    

Similar News