സോളാര്‍ ടെക് സ്ഥാപനമായ കെയ്‌ലക്‌സിന്റെ 20% ഓഹരി റിലയന്‍സിന്

ഡെല്‍ഹി: ഊര്‍ജ്ജ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സോളാര്‍ ടെക് സ്ഥാപനമായ കെയ്‌ലക്‌സിന്റെ 20 ശതമാനം ഓഹരികള്‍ 12 ദശലക്ഷം ഡോളറിന് ഏറ്റെടുത്തതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.

Update: 2022-09-23 06:04 GMT

ഡെല്‍ഹി: ഊര്‍ജ്ജ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സോളാര്‍ ടെക് സ്ഥാപനമായ കെയ്‌ലക്‌സിന്റെ 20 ശതമാനം ഓഹരികള്‍ 12 ദശലക്ഷം ഡോളറിന് ഏറ്റെടുത്തതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.

സംയോജിത ഫോട്ടോവോള്‍ട്ടെയ്ക് പ്ലാന്റ് സ്ഥാപിക്കുന്ന ഗുജറാത്തിലെ ജാംനഗറിലെ ജിഗാഫാക്ടറിയില്‍ ഉയര്‍ന്ന കാര്യക്ഷമതയും കുറഞ്ഞ ചെലവും ഉള്ള സോളാര്‍ മൊഡ്യൂളുകള്‍ നിര്‍മ്മിക്കാന്‍ ഈ പങ്കാളിത്തം റിലയന്‍സിനെ സഹായിക്കും. സോളാര്‍ പദ്ധതിയുടെ 25 വര്‍ഷത്തെ കാലയളവില്‍ 20 ശതമാനം കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സോളാര്‍ മൊഡ്യൂളുകളെ പ്രാപ്തമാക്കിയ പെറോവ്‌സ്‌കൈറ്റ് അധിഷ്ഠിത സോളാര്‍ സാങ്കേതികവിദ്യ വാണിജ്യവത്കരിക്കാനും ഇത് അനുവദിക്കും.

പുതിയ കൂട്ടുകെട്ടിലൂടെ റിലയന്‍സിന് കൂടുതല്‍ ശക്തവും കുറഞ്ഞ ചെലവിലുള്ളതുമായ സോളാര്‍ മൊഡ്യൂളുകള്‍ നിര്‍മ്മിക്കാന്‍ കഴിയും.

Tags:    

Similar News