2023 ആദ്യപാദത്തില്‍ വിദേശ കടം 2.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

  മുംബൈ: 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയുടെ വിദേശ കടം 2.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 617.1 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് അറിയിച്ചു. വിദേശ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2022 മാര്‍ച്ച് അവസാനത്തെ 19.9 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ അവസാനത്തോടെ 19.4 ശതമാനമായി കുറഞ്ഞു. 2022 ജൂണ്‍ അവസാനത്തോടെ, ദീര്‍ഘകാല കടം 487.3 ബില്യണ്‍ ഡോളറായി. 2022 മാര്‍ച്ച് അവസാനത്തെ നിലയേക്കാള്‍ 10.6 ബില്യണ്‍ ഡോളറിന്റെ കുറവ് ഇതില്‍ രേഖപ്പെടുത്തി. […]

Update: 2022-09-30 03:34 GMT

 

മുംബൈ: 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയുടെ വിദേശ കടം 2.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 617.1 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് അറിയിച്ചു. വിദേശ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2022 മാര്‍ച്ച് അവസാനത്തെ 19.9 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ അവസാനത്തോടെ 19.4 ശതമാനമായി കുറഞ്ഞു.

2022 ജൂണ്‍ അവസാനത്തോടെ, ദീര്‍ഘകാല കടം 487.3 ബില്യണ്‍ ഡോളറായി. 2022 മാര്‍ച്ച് അവസാനത്തെ നിലയേക്കാള്‍ 10.6 ബില്യണ്‍ ഡോളറിന്റെ കുറവ് ഇതില്‍ രേഖപ്പെടുത്തി. അതേസമയം മൊത്തം വിദേശ കടത്തില്‍ ഹ്രസ്വകാല കടത്തിന്റെ വിഹിതം 2022 മാര്‍ച്ച് അവസാനത്തെ 19.6 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ അവസാനത്തോടെ 21 ശതമാനമായി വര്‍ധിച്ചു.

2022 ജൂണ്‍ അവസാനത്തോടെ 54.7 ശതമാനം വിഹിതവുമായി യുഎസ് ഡോളര്‍ മൂല്യമുള്ള കടം ഇന്ത്യയുടെ വിദേശ കടത്തിന്റെ ഏറ്റവും വലിയ ഭാഗമായി തുടര്‍ന്നു. സര്‍ക്കാരിന്റെ കുടിശ്ശികയുള്ള കടം കുറഞ്ഞു. എന്നാല്‍ കുടിശ്ശികയുള്ള സര്‍ക്കാരിതര കടം 2022 ജൂണ്‍ അവസാനത്തോടെ വര്‍ധിച്ചു.

Tags:    

Similar News