എംബിബിഎസ് സീറ്റുകളില്‍ 79 ശതമാനം വര്‍ധന

  • എംബിബിഎസ് സീറ്റുകളില്‍ 79 ശതമാനം വര്‍ധന
  • എംഡി സീറ്റുകള്‍ 60,202 ആയി ഉയര്‍ത്തി

Update: 2023-11-11 09:36 GMT

ഒന്‍പതു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എംബിബിഎസ് സീറ്റുകള്‍ 79 ശതമാനവും എംഡി സീറ്റുകള്‍ 93 ശതമാനവും വര്‍ധിച്ചതായി കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ജമ്മുവിലെ എയിംസിന്റെ ബക്ഷി നഗര്‍ ക്യാമ്പ് ഓഫീസില്‍ എസ്ബിഐ സംഭാവന ചെയ്ത ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ എംബിബിഎസ് സീറ്റുകള്‍ 91,927 ആയും എംഡി സീറ്റുകള്‍ 60,202 ആയുമാണ് ഉയര്‍ന്നിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസം താങ്ങാനാവുന്നതും പ്രാപ്യവുമാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ അര്‍ഹരായ ഒരു വിദ്യാർത്ഥിക്കും  സീറ്റുലഭിക്കാതെ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ല്‍ രാജ്യത്ത് 145 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളാണ് ഉണ്ടായിരുന്നത്. ഇന്ന്്‌വയുടെ എണ്ണം 260 ആയി ഉയരുകയും ചെയ്തു. ഈ ഒന്‍പതു വര്‍ഷത്തിനിടയില്‍ രാജ്യത്തെ എയിംസുകളുടെ എണ്ണം 23 ആയി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.

പ്രതിരോധ ആരോഗ്യ സംരക്ഷണത്തില്‍ രാജ്യം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ ആഗോഗ്യമേഖലയെ അനാവശ്യ കെട്ടുപാടുകളില്‍നിന്നും മോചിപ്പിക്കുകയും കാലഹരണപ്പെട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

'ഡോക്ടര്‍സ് ഓണ്‍ വീല്‍സ്' സൗകര്യത്തിന്റെ മാതൃകയില്‍ ആശുപത്രികള്‍ക്ക് എസ്ബിഐ നല്‍കുന്ന ബസുകളില്‍ ടെലിമെഡിസിന്‍ സംവിധാനം ഉള്‍പ്പെടുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.

പിന്നീട് ജമ്മുവിലെ എയിംസിലെ വിദ്യാര്‍ത്ഥികളുമായും ഫാക്കല്‍റ്റികളുമായും മന്ത്രി സംവദിച്ചു. അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മേഖലയില്‍ എങ്ങനെ മികവ് പുലര്‍ത്താമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Tags:    

Similar News